ന്യൂഡൽഹി: 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണേണ്ടതില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന്ആവശ്യപ്പെട്ട്പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 21 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഹർജി നൽകിയത്. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകൾ എണ്ണാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവ് തുടരുമെന്നും 50 ശതമാനം എണ്ണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 50 ശതമാനത്തിൽ നിന്ന് താഴോട്ട് വന്ന് 25,35 ശതമാനം വോട്ടുകൾ എണ്ണിയാലും മതിയെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞെങ്കിലും കോടതി വകവെച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിക്കാർക്കായി മനു അഭിഷേക് സിങ്വി ഹാജരായി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും സുപ്രീംകോടതിയിൽ ഹാജരായി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ പുനഃപരിശോധന ഹർജി നൽകിയത്. 50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകൾ എണ്ണാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. Content Highlights:Top Court Rejects Oppositions Request To Increase EVM Paper Trail Count
from mathrubhumi.latestnews.rssfeed http://bit.ly/2vHjCiL
via
IFTTT
No comments:
Post a Comment