ന്യൂഡൽഹി:തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന രണ്ട് പരാതികളിൽ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. കഴിഞ്ഞ മാസം 23-ന് അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നടത്തിയ റോഡ് ഷോയിലും 9-ാം തിയതി കർണാടകയിലെ ചിത്രദുർഗയിൽ നടത്തിയപ്രസംഗത്തിലും മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതികളിലാണ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ചിത്രദുർഗയിൽ നടത്തിയ പ്രസംഗത്തിൽ ബാലാകോട്ട് ആക്രമണം പരാമർശിച്ചതാണ് പരാതിക്കാധാരം. ഈ രണ്ട് സംഭവങ്ങളിലും ചട്ടലംഘനം നടത്തിയതായി കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേ സമയം ചിത്രദുർഗയിലെ പ്രസംഗത്തിലടക്കം അഞ്ച് പരാതികളിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലാവസ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ എട്ട് പരാതികളിലാണ് പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. മോദിക്ക് പുറമെ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെയുള്ള പരാതിയിലും കമ്മീഷൻ തിങ്കളാഴ്ച ക്ലീൻചിറ്റ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളിലും മേയ് ആറിന് മുമ്പായി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. Content Highlights:EC gives clean chit to PM Modi in 2 more plaints of code violation
from mathrubhumi.latestnews.rssfeed http://bit.ly/2vGj1hn
via
IFTTT
No comments:
Post a Comment