തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു- പിണറായി വിജയൻ കൂടിക്കാഴ്ച ദേശീയതലത്തിൽ ചർച്ചയാകുന്നു. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായിചന്ദ്രശേഖർ റാവു കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചക്ക് പിന്നാലെ ദക്ഷിണേന്ത്യയിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാകുമോ എന്നനിലക്കുള്ള ചർച്ചകൾ ദേശീയതലത്തിൽ ഉയർന്നുവന്നിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ കണ്ടതിന് ശേഷമാണ് പിണറായി വിജയനെ കാണാൻ ചന്ദ്രശേഖര റാവു എത്തിയത്. അടുത്ത ആഴ്ച അദ്ദേഹം ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഷ്ട്രീയ താത്പര്യത്തോടെയുള്ള ചന്ദ്രശേഖര റാവുവിന്റെ തുടർച്ചയായ ചർച്ചകളാണ് ദേശീയ രാഷ്ട്രീയത്തിൽ പുതിയ മാനം സൃഷ്ടിച്ചിരിക്കുന്നത്. 1996-ലെ സൂത്രവാക്യത്തിൽ ബിജെപി-കോൺഗ്രസ് ഇതര കൂട്ടായ്മയാണ് കെ.സി.ആർ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഒരു വർഷമായി ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം ഇതിനുള്ള പ്രയത്നങ്ങൾ നടത്തുന്നുണ്ട്. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തി നിൽക്കെ ചർച്ചകൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് കെ.സി.ആർ. ആരുടേയും പേര് പറയാതെ തന്നെ സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു പ്രധാനമന്ത്രി എന്ന ആശയമാണ് കെ.സി.ആർ പിണറായി വിജയന് മുന്നിൽ നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ. ടി.ആർ.എസ്. എം.പി.മാരായ സന്തോഷ്കുമാർ, വിനോദ്കുമാർ എന്നിവരും പിണറായിയുമായുള്ള കൂടിക്കാഴ്ചയിൽ തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. എം.കെ.സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് ചന്ദ്രശേഖര റാവുവിന്റെ യാത്ര. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. Content Highlights:Telangana cm kcr meet kerala counterpart pinarayi vijayan
from mathrubhumi.latestnews.rssfeed http://bit.ly/2PSPmL1
via
IFTTT
No comments:
Post a Comment