ഇസ്ലാമാബാദ്: പാകിസ്താൻ സ്പേസ് ഏജൻസി സുപാർകോയാണ് ഹബ്ബിൾ ടെലസ്കോപ് ബഹിരാകാശത്ത് അയച്ചതെന്ന വാദവുമായി പാകിസ്താൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗധരി. ഹബ്ബിൾ ടെലസ്കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത് നാസയാണെന്നിരിക്കെ പാകിസ്താനാണെന്ന അവകാശവാദത്തിനെതിരേ ട്വിറ്ററുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകളാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പുകളിലൊന്നാണ് ഹബ്ബിൾ ടെലസ്കോപ്. സുപാർകോയാണ്(space and upper atmosphere research commission) അതിനെ ബഹിരാകാശത്ത് അയച്ചത്. ഫവാദ് ചൗധരി അവകാശപ്പെട്ടു. നാസയുടെ തലവൻ രാജിവെച്ച്സുപാർകോയുടെ തലവനായി വന്നേക്കാം എന്ന തരത്തിൽ പരിഹസിച്ചുകൊണ്ടുള്ള ധാരാളം ട്വീറ്റുകളാണ് പുറത്ത് വരുന്നത്. content highlights:Pakistan Sent Hubble Telescope in Space says, Minister Fawad Chaudhry
from mathrubhumi.latestnews.rssfeed http://bit.ly/2PRMcXY
via
IFTTT
No comments:
Post a Comment