പട്ന: മുസഫർപുരിലെ ഹോട്ടലിൽ നിന്ന് ഇവിഎം, വിവിപാറ്റ് മെഷീനുകൾ കണ്ടെടുത്തു. തിങ്കളാഴ്ചഅഞ്ചാംഘട്ട വോട്ടിങ്ങിനിടെയാണ് സംഭവം. സെക്ടർ ഓഫീസറുടെ കയ്യിലുള്ള റിസർവ്വ്യന്ത്രങ്ങളാണ് ഹോട്ടലിൽ നിന്ന് കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് യന്ത്രങ്ങൾ ഹോട്ടൽമുറിയിലേക്ക് മാറ്റിയത് ചട്ടലംഘനമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പല കോണുകളിൽ നിന്ന് സംശയങ്ങളുയരുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച വാഹനത്തിലെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയപ്പോൾയന്ത്രങ്ങൾ ഹോട്ടലിലേക്ക് മാറ്റിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ഹോട്ടലിലിലേക്ക് മാറ്റാൻചട്ടം അനുവദിക്കുന്നില്ല. ഇതു ശ്രദ്ധയിൽപ്പെട്ടവർ ജില്ലാ മജിസ്ട്രേറ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ നടന്ന പരിശോധനയിൽ വോട്ടിങ് യന്ത്രങ്ങൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. content highlights:EVMs&VVPAT were found from a hotel in Muzaffarpur
from mathrubhumi.latestnews.rssfeed http://bit.ly/2V4EnPB
via
IFTTT
No comments:
Post a Comment