ന്യൂഡൽഹി:ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ കോടതി നിലപാടിനെതിരേ സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം. വാട്സാപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ പരാതി തള്ളിയതിനെതിരെയാണ്പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ 10.30 ന് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധംതുടങ്ങുമെന്നായിരുന്നു വാട്സാപ്പ് സന്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിക്ക് മുന്നിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ആഹ്വാനം ചെയ്തത് ആരാണെന്നറിയാത്തതിനാൽ എത്രപേർ പ്രതിഷേധനത്തിനെത്തുമെന്ന കാര്യത്തിലും ധാരണയുണ്ടായിരുന്നില്ല. പരാതിക്കാരിയായ യുവതി അഭിഭാഷക സഹായം ആവശ്യപ്പെട്ടിരുന്നു.എന്നാൽ സമിതി നിരാകരിക്കുകയായിരുന്നു. തുടർന്നാണ് സമിതിയുമായി സഹകരിക്കില്ലെന്ന്പറഞ്ഞ് യുവതി പിൻമാറിയത്. പരാതിക്കാരിയുടെ ഭാഗം കേട്ടില്ലെന്ന വലിയ ആരോപണം ആഭ്യന്തര അന്വേഷണ സമിതിക്കെതിരേ നിലനിൽക്കുന്നുണ്ട്. ഇതി നിലനിൽക്കെയായിരുന്നു പരാതി കോടതി തള്ളിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ആനി രാജയും പ്രതിഷേധത്തിനെത്തി. എന്നാൽപ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. content highlights:CJI involved sexual harassment case, whatsapp group protest infront of SC
from mathrubhumi.latestnews.rssfeed http://bit.ly/2PZpD3P
via
IFTTT
No comments:
Post a Comment