തൃശൂര്‍പൂരം വെടിക്കെട്ട്: മാലപ്പടക്കത്തിന് അനുമതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 7, 2019

തൃശൂര്‍പൂരം വെടിക്കെട്ട്: മാലപ്പടക്കത്തിന് അനുമതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡൽഹി: തൃശൂർപൂരം വെടിക്കെട്ടിന് മാലപ്പടക്കത്തിന് അനുമതി നൽകാൻ സുപ്രീംകോടതി നിർദേശം നൽകി. തൃശൂർപൂരത്തിന് അവിഭാജ്യഘടകമാണ് വെടിക്കെട്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച് മാലപ്പടക്കങ്ങളുടെ കാര്യത്തിൽ വ്യക്തത വേണമെന്ന തുരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അപേക്ഷയിൽ ഇടപെട്ടാണ് നിർദേശം നൽകിയിരിക്കുന്നത്. വെടിക്കെട്ടപകടങ്ങളെ തുടർന്ന് പടക്കങ്ങളുടെ നിർമാണവും വിൽപനയും ഉപയോഗവും നിയന്ത്രിച്ച് 2018 ഒക്ടോബറിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കുറഞ്ഞ മലിനീകരണമുണ്ടാക്കുന്നതും പരിസ്ഥിതിക്കു ദോഷമാകാത്തതുമായ പടക്കങ്ങൾ മാത്രമേ നിർമിക്കാനും വിൽക്കാനും പൊട്ടിക്കാനും അനുവദിക്കുവെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിൽ വ്യക്തത തേടി ദേവസ്വങ്ങൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. Content Highlights: Thrissur Pooram, Fire Works


from mathrubhumi.latestnews.rssfeed http://bit.ly/300jRn1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages