ഇ വാർത്ത | evartha
എച്ച്1 എന്‍1: ശബരിമലയില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: രാജ്യത്താകമാനം എച്ച്1 എന്‍1 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തമിഴ്‌നാട് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ ദിവസം എഴുപതിനായിരം വരെ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പനി പടരുന്നത് വെല്ലുവിളിയാണ്. ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പനി പടര്‍ന്ന് പിടിച്ചാല്‍ ഇത് പൊലീസിനെയും ബാധിക്കുമെന്നത് സുരക്ഷയ്ക്കും വെല്ലുവിളിയാകും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2AfJT9K
via IFTTT
No comments:
Post a Comment