ഇ വാർത്ത | evartha
49 വയസുള്ള മലേഷ്യന്‍ രാജാവിനെ വിവാഹം ചെയ്യാന്‍ 25കാരിയായ റഷ്യന്‍ സുന്ദരി ഇസ്‌ലാം മതം സ്വീകരിച്ചു
റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവിനെ വിവാഹം ചെയ്തു. മതംമാറിയതിന് ശേഷമാണ് മലേഷ്യന്‍ രാജാവായ മുഹമ്മദ് വിയെ ഒക്‌സാന വിവാഹം ചെയ്തത്. 2015ലെ മിസ് മോസ്‌കോ ആയിരുന്നു ഒക്‌സാന.
ഇരുവരുടേയും വിവാഹം ആര്‍ഭാടപൂര്‍വ്വം റഷ്യയില്‍വെച്ചാണ് നടന്നത്. 25 വയസുളള റഷ്യന്‍ സുന്ദരി 49 വയസ് പ്രായമുളള രാജാവിനെയാണ് വിവാഹം ചെയ്തത്. ചൈനയിലും തായ്‌ലാന്റിലും മോഡലിംഗ് ചെയ്യുകയായിരുന്നു ഒക്‌സാന. 2016ലാണ് മുഹമ്മദ് രാജാവായി അധികാരത്തിലെത്തുന്നത്.
മോസ്‌കോയില്‍ നവംബര്‍ 22നാണ് വിവാഹം നടന്നത്. ഏപ്രില്‍ മാസത്തില്‍ തന്നെ ഒക്‌സാന മതംമാറി വിവാഹത്തിന് തയ്യാറെടുത്തിരുന്നതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് റൈഹാന എന്ന മുസ്ലിം നാമവും ഒക്‌സാന സ്വീകരിച്ചിരുന്നു.
എവിടെ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും അടുപ്പത്തിലായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലേഷ്യന്‍ ദേശീയ വസ്ത്രം ധരിച്ചാണ് രാജാവ് വിവാഹത്തിന് പങ്കെടുത്തത്.
അതേസമയം വെളുത്ത ഗൗണാണ് ഒക്‌സാനയുടെ വേഷം. വിവാഹസത്കാരത്തില്‍ മദ്യം ലഭ്യമല്ലായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മലേഷ്യന്‍ രാജാവിനൊപ്പം ഹിജാബില്‍ നില്‍ക്കുന്ന ചിത്രവും റൈഹാന പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zxbovY
via IFTTT
No comments:
Post a Comment