ഇ വാർത്ത | evartha
ഒടുവില്‍ ഹാദിയക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടി
ഡോ. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹത്തിന് ഒടുവില്‍ ഔദ്യോഗിക സാക്ഷ്യം. 2016 ഡിസംബര്‍ 19ന് വിവാഹതിരായ ഹാദിയ, ഷെഫിന്‍ ദമ്പതികള്‍ക്ക് ഒതുക്കുങ്ങല്‍ പഞ്ചായത്താണ് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഷെഫിന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
വിവാഹിതരായതിന്റെ പിറ്റേന്ന് തന്നെ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പിതാവ് അശോകന്റെ ഹര്‍ജിയില്‍ 22ന് ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഹാദിയ കേസ് അടുത്തിടെ എന്‍ഐഎയും അവസാനിപ്പിച്ചിരുന്നു.
ഷെഫിന്‍ ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ഹാദിയയുടെയും ഷെഫിന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎ കേസ് അവസാനിപ്പിച്ചത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DGOpBs
via IFTTT
No comments:
Post a Comment