ഒരു ദിവസം പത്ത് വിക്കറ്റ്; ചരിത്രം കുറിച്ച് യാസിര്‍ഷാ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 27, 2018

ഒരു ദിവസം പത്ത് വിക്കറ്റ്; ചരിത്രം കുറിച്ച് യാസിര്‍ഷാ

ഇ വാർത്ത | evartha
ഒരു ദിവസം പത്ത് വിക്കറ്റ്; ചരിത്രം കുറിച്ച് യാസിര്‍ഷാ

അബുദാബിയില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാ ടെസ്റ്റില്‍ ഒറ്റ ദിവസം 10 വിക്കറ്റ് വീഴ്ത്തുന്ന അപൂര്‍വനേട്ടം കൈവരിച്ചത്. ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് യാസിര്‍.

1999 ഫെബ്രുവരി ഏഴിന് പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ 10 വിക്കറ്റ് പ്രകടനം. അതുപക്ഷേ, ഒറ്റ ഇന്നിങ്‌സില്‍ നിന്നായിരുന്നെങ്കില്‍ യാസിറിന്റേത് രണ്ട് ഇന്നിങ്‌സിലായിട്ടാണെന്ന വ്യത്യാസമുണ്ട്. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ എട്ട് പേരെ പറഞ്ഞയച്ച താരം ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

ഇന്നലെ തന്നെയാണ് എട്ടും രണ്ടും വീതം പത്ത് വിക്കറ്റെന്ന നേട്ടം അദ്ദേഹം പോക്കറ്റിലാക്കിയത്. 12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ ഷാ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അബ്ദുല്‍ ഖാദിര്‍ (9/56), സര്‍ഫ്രാസ് നവാസ് (9/86) എന്നിവര്‍ക്കുശേഷം ടെസ്റ്റില്‍ ഒരു പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇത്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ എന്ന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വാഴ്ത്തിയ താരമാണു യാസിര്‍ ഷാ. പാക്കിസ്ഥാന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 418 റണ്‍സിനോടു ഫോളോ ഓണ്‍ വഴങ്ങി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റിന് 131 റണ്‍സ് എടുത്തപ്പോള്‍, ആ രണ്ടു വിക്കറ്റും പോക്കറ്റിലാക്കിയാണ് മൂന്നാം ദിനം യാസിര്‍ 10 വിക്കറ്റ് തികച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഈ മുപ്പത്തിരണ്ടുകാരന്‍, വേണ്ടിവന്നത് 17 കളികള്‍. ലെഗ് സ്പിന്നര്‍ ഫ്‌ലിപ്പര്‍, ഗൂഗ്ലി എന്നി ഡെലിവറികളുടെ ഫലപ്രദമായ ഉപയോഗമാണു ഷായെ അപകടകാരിയാക്കുന്നത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഷാ പാക്കിസ്ഥാനായി 32 ടെസ്റ്റില്‍ 190 വിക്കറ്റെടുത്തിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2FKi0fY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages