യുവതീ പ്രവേശനത്തിനെതിരായ സമരമല്ല നടത്തുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ല: ശ്രീധരന്‍ പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

യുവതീ പ്രവേശനത്തിനെതിരായ സമരമല്ല നടത്തുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ല: ശ്രീധരന്‍ പിള്ള

കൊച്ചി: ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരമല്ല ബിജെപി നടത്തുന്നതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻ പിള്ള. സ്ത്രീ പ്രവേശനമല്ല 10 വയസിനും 50 വയസിനും ഇടയിലുള്ള യുവതികളെ കയറ്റുന്നതാണ് അവിടുത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തവേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്റെ പ്രസ്താവനയിൽ നിന്ന് വാക്കുകൾ അടർത്തിമാറ്റി വാർത്തയുണ്ടാക്കുന്ന രീതി ശരിയല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.യുവതി എന്നൊരു വാക്ക് താൻ ഒരുമാധ്യമത്തോടും പറഞ്ഞിട്ടില്ല, സ്ത്രീ പ്രവേശനത്തിനെതിരായ സമരമല്ല ഇതെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ ചോദ്യത്തിന് യുവതി പ്രവേശനത്തിന് എതിരെ സമരം ചെയ്യുന്നവർക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് ശരിയായ മാധ്യമപ്രവർത്തനമല്ലെന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയോട് പറയാനുള്ളത്. ഇതൊരു ആശയ പോരാട്ടമാണ്. ഇതിൽ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്. വ്യക്തിപരമായി ഒരാളെ ലക്ഷ്യമിട്ട് തേജോവധം ചെയ്യുന്നത്, നാളെ അവർക്കൊക്കെ പ്രശ്നമായി മാറും. മാധ്യമങ്ങൾക്കൊക്കെ ഒരു സംവിധാനമുണ്ട്. ദയവുചെയ്ത് അത് തകർക്കരുതെന്നാണ് മുഖ്യമന്ത്രിയോടും കോടിയേരി ബാലകൃഷ്ണനോടും പറയാനുള്ളത്. ശബരിമലയിലെ കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങളിൽ നിന്ന് അജണ്ട മാറ്റി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തി രണ്ട് സ്ഥലത്തേ ലോകത്ത് നടന്നിട്ടുള്ളു. ഒന്ന് ഹിറ്റ്ലറും മറ്റൊന്ന് സ്റ്റാലിനുമാണ് നടപ്പിലാക്കിയത്. അവരുടെ പ്രേതം ആവാഹിച്ച ആളുകൾ ഇപ്പോഴും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത് Contebt highligts: Sabarimala Women Entry protest, BJP, Sreedharan Pillai


from mathrubhumi.latestnews.rssfeed https://ift.tt/2QSV53i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages