ഇ വാർത്ത | evartha
ക്ലാസില്‍ നിന്നു മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛന്‍ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റേത്; പരിഹാസവുമായി മന്ത്രി ഇ.പി. ജയരാജന്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ശബരിമലയിലെത്തിയ പൊന്‍ രാധാകൃഷ്ണന്‍ തരംതാണ പരിപാടിയാണ് കാണിച്ചത്. ക്ലാസില്‍ നിന്നു മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛന്‍ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രിയുടേത്.
ശബരിമലയില്‍ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആരുവരുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇവിടെ വന്നാല്‍ സമാധാനമുണ്ടാകണം. ഇവിടെ കലാപമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കരുത്. ഒരു കേന്ദ്രമന്ത്രിയും അതിനുവേണ്ടി പ്രവര്‍ത്തിക്കരുത്. കേരളം ദൈവത്തിന്റെ നാടാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിലെ കാര്‍ പമ്പയില്‍ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംസ്ഥാന ബി.ജെ.പി. നേതാക്കളും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്.
ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയും സംഘവും പോലീസ് നിയന്ത്രണത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയിലെത്തി മല ചവിട്ടിയത്. മന്ത്രിയുടെ കാറിന് പമ്പയിലേക്ക് പോകാന്‍ അനുമതി ലഭിച്ചെങ്കിലും കൂടെയുള്ളവരുടെ വാഹനങ്ങളും കടത്തിവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്നാണ് മന്ത്രിയും നേതാക്കളും ബസില്‍ യാത്രതിരിച്ചത്.
ശബരിമലയില്‍നിന്ന് മടങ്ങുമ്പോള്‍ മന്ത്രിയുടെ വാഹനവ്യൂഹത്തില്‍പ്പെട്ട കാര്‍ പോലീസ് തടഞ്ഞതും ബി.ജെ.പിയുടെ പ്രതിഷേധത്തിന് കാരണമായി. എന്നാല്‍ വാഹനം തടഞ്ഞില്ലെന്നും സ്വാഭാവികമായ പരിശോധന നടത്തിയതാണെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇതിനുപിന്നാലെ കേന്ദ്രമന്ത്രിയെ പോലീസ് അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കന്യാകുമാരിയില്‍ ഹര്‍ത്താലും നടത്തി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KvXXAD
via IFTTT
No comments:
Post a Comment