പരിക്ക് ഗുരുതരമെന്ന് ബി.സി.സി.ഐ; പൃഥ്വി ഷാ ആദ്യ ടെസ്റ്റിനില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, November 30, 2018

പരിക്ക് ഗുരുതരമെന്ന് ബി.സി.സി.ഐ; പൃഥ്വി ഷാ ആദ്യ ടെസ്റ്റിനില്ല

ഇ വാർത്ത | evartha
പരിക്ക് ഗുരുതരമെന്ന് ബി.സി.സി.ഐ; പൃഥ്വി ഷാ ആദ്യ ടെസ്റ്റിനില്ല

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരിക്ക്. ചതുര്‍ദിന മത്സരത്തിന്റെ ഫീല്‍ഡിംഗിനിടെ യുവതാരത്തിന്റെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കില്ലെന്ന് ഉറപ്പായി.

മിന്നുന്ന ഫോമിലുള്ള പൃഥ്വി ഷായുടെ പരിക്ക് ആദ്യ ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാണ്. പരിശീലന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ താരം 69 പന്തില്‍ 66 റണ്‍സെടുത്തിരുന്നു. ഡിസംബര്‍ ആറിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്‌സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. പരിക്കേറ്റുവീണ പൃഥ്വിയെ എടുത്തുകൊണ്ടാണ് പുറത്തേക്ക് കൊണ്ടുപോയത്. പരിക്കു സാരമുള്ളതായതിനാല്‍ ഒന്നാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്കു കളിക്കാനാകില്ലെന്ന് ബിസിസിഐ ട്വിറ്ററില്‍ അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PcF2LQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages