ഓസ്‌ട്രേലിയ തോല്‍ക്കുന്നത് ഒരു കാരണമല്ല;വാര്‍ണറും സ്മിത്തും ഇന്ത്യക്കെതിരേ കളിക്കില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

ഓസ്‌ട്രേലിയ തോല്‍ക്കുന്നത് ഒരു കാരണമല്ല;വാര്‍ണറും സ്മിത്തും ഇന്ത്യക്കെതിരേ കളിക്കില്ല

ബ്രിസ്ബെയ്ൻ:പന്ത് ചുരണ്ടിയതായി തെളിഞ്ഞതിനെ തുടർന്ന് വിലക്ക് നേരിടുന്ന ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിന്റേയും ഡേവിഡ് വാർണറുടേയും ശിക്ഷ ഇളവ് ചെയ്യില്ല. ഇരുവർക്കും നൽകിയ ശിക്ഷ കടുത്തു പോയെന്ന് അഭിപ്രായമുയർന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഇരുവരും കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ശിക്ഷ ഇളവ് ചെയ്യില്ലെന്നും വിലക്ക് തുടരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. പന്തു ചുരണ്ടിയതായി തെളിഞ്ഞതിനെ തുടർന്ന് വാർണർക്കും സ്മിത്തും 12 മാസത്തെ വിലക്കും ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ശിക്ഷയായി വിധിച്ചത്. വാർണറുടേയും സ്മിത്തിന്റേയും വിലക്ക് 2019 മാർച്ചിൽ മാത്രമേ അവസാനിക്കൂ. ബാൻക്രോഫ്റ്റിന്റെ ശിക്ഷാ കാലാവധി അടുത്ത മാസം അവസാനിക്കും. ഇവരുടെ വിലക്ക് ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (എസിഎ) ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കത്തയച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നയം വ്യക്തമാക്കിയത്. എല്ലാ കാര്യങ്ങളും പരിഗണിച്ച് വിശദമായി പഠിച്ച ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്. ആ ശിക്ഷാ കാലാവധി ഇളവ് ചെയ്യാനാവില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല അധ്യക്ഷൻ ഏൾ എഡ്ഡിങ്സ് വ്യക്തമാക്കി. സ്മിത്തിന്റേയും വാർണറുടേയും വിലക്കിന് പിന്നാലെരാജ്യാന്തര ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ പ്രകടനവും മോശമായിരുന്നു. പുതിയ പരിശീലകൻ ജസ്റ്റിൻ ലാംഗറിന് കീഴിൽ 21 മത്സരങ്ങൾ കളിച്ചതിൽ അഞ്ചെണ്ണത്തിൽ മാത്രമേ ഓസ്ട്രേലിയ വിജയിച്ചിട്ടുള്ളു. ഇതിൽ മൂന്നെണ്ണം സിംബാബ്വേയ്ക്കും യു.എ.ഇക്കുമെതിരേ ആയിരുന്നു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഡാരെൻ ലേമാൻ സ്ഥാനമൊഴിഞ്ഞതോടെയാണ് ലാംഗർ പരിശീലകനായത്. Content Highlights: Cricket Australia upholds bans on Steve Smith, David Warner ahead of India series


from mathrubhumi.latestnews.rssfeed https://ift.tt/2A4Mm6R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages