രണ്ട് വര്‍ഷം പരിശീലനകാലമായിരുന്നു, 2019 ല്‍ ഫലം കാണാമെന്ന്‌ ഹരിയാന മുഖ്യമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

രണ്ട് വര്‍ഷം പരിശീലനകാലമായിരുന്നു, 2019 ല്‍ ഫലം കാണാമെന്ന്‌ ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഡ്: രണ്ട് വർഷം പലിശീലന കാലമായിരുന്നെന്നും 2019ൽ സർക്കാരിന്റ പ്രവർത്തനങ്ങളുടെ ഫലം കാണാമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പുതിയ സർക്കാരായതിനാൽ ആദ്യ രണ്ട് വർഷക്കാലം പരിശീലനമായിരുന്നു. ആകെ മൂന്നുവർഷമെ കിട്ടിയുള്ളൂ. അതിൽ രണ്ട് വർഷമെ കഴിഞ്ഞുള്ളൂ. ഒരു വർഷം കൂടി ബാക്കിയുണ്ട്. അതിനർഥം 50 ശതമാനം കാലാവധി ബാക്കിയുണ്ട് എന്ന് അർഥം. ഫലം വരാനിക്കുന്നു-ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഖട്ടർ പറയുന്നു. ഖട്ടറിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ അധികാരത്തിലേറിയ ബിജെപി സർക്കാർ രണ്ട് വർഷത്തോളം ജാട്ട് സംവരണ പ്രക്ഷോഭത്തിന്റെ സമ്മർദത്തിലായിരുന്നു. കർഷകർക്ക് പലിശ രഹിത വായ്പ നൽകാനായതും തൊഴിലവസരങ്ങളുയർത്താനായതും ഖട്ടർ നേട്ടമായി പറയുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കർഷരുടെ വോട്ടാണ് നിർണായകമെന്നും ഖട്ടർ കണക്കുകൂട്ടുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് വൻ തോൽവി നേരിടേണ്ടിവന്നുവെന്ന് താൻ കരുതുന്നില്ലെന്ന് ഖട്ടർ വ്യക്തമാക്കി. വോട്ട്ശതമാനത്തിലെ നേരിയ വ്യത്യാസത്തിലാണ് ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമായതെന്ന് ഖട്ടർ ചൂണ്ടിക്കാണിച്ചു. Content Highlight:Training for first two years, 2019 is year of delivery', says Haryana CM


from mathrubhumi.latestnews.rssfeed http://bit.ly/2SpsfYM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages