ഇ വാർത്ത | evartha
വാട്ട്‌സ്ആപ്പില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ‘എട്ടിന്റെ പണി’ വരുന്നു: പുതിയ ഫീച്ചര്‍ പാരയാകും
നിലവില്‍ വാട്‌സാപ്പില്‍ വീഡിയോയോ സന്ദേശങ്ങളോ വന്നാല്‍ നോട്ടിഫിക്കേഷനായി മാത്രമേ കാണിക്കൂ. കൂടുതല്‍ അറിയണമെങ്കില്‍ ഫോണിന്റെ ലോക്ക് തുറന്നു പോകണം. എന്നാല്‍ വാട്ട്‌സ്ആപ്പില്‍ പുതിയതായി വരുന്ന അപ്‌ഡേഷനോടെ വരുന്ന വീഡിയോകളുടെ ചെറു പ്രിവ്യു ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ തന്നെ കാണാനാകും.
സുഹൃത്തുക്കള്‍ തമ്മിലും മറ്റും അശ്ലീല വീഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് വലിയ പൊല്ലാപ്പായി മാറും ഈ അപ്‌ഡേഷന്‍. ഏത് വീഡിയോയും പ്രിവ്യു കണ്ട് ഡൗണ്‍ലോഡ് ചെയ്യണോ എന്ന് തീരുമാനിക്കാനാണ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നത്. വീഡിയോ ഡൗണ്‍ലോഡിലുള്ള ആവര്‍ത്തനം ഒഴിവാക്കാനും ഈ ഫീച്ചര്‍ ഉപകാരപ്രദമാണ്. പക്ഷേ പൊതുവേദികളില്‍ നിങ്ങള്‍ അപമാനിതരാകാനുള്ള സാധ്യത കൂടുതലുമാണ്.
വാട്ട്‌സ്ആപ്പ് വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്ന ഡബ്യൂഎ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ആദ്യഘട്ടത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചത്. ഐഒഎസ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് 2.18.102.5 അപ്‌ഡേഷന്‍ മുതല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കും.
ആപ് സ്റ്റോറുകളില്‍ വൈകാതെ ഇത് ലഭ്യമായി തുടങ്ങും. ഇത്തരം പുഷ് നോട്ടിഫിക്കേഷനുകള്‍ പാരയാകുമെന്ന് കരുതുന്നവര്‍ക്ക് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സില്‍ പോയി മാറ്റങ്ങള്‍ വരുത്തിയാലാണ് അത് സാധ്യമാവുക.
ലഭിക്കുന്ന സന്ദേശങ്ങളുടെ പ്രിവ്യു കാണേണ്ടതില്ലെന്ന് നോട്ടിഫിക്കേഷന്‍ സെറ്റിംങ്‌സില്‍ വ്യക്തമാക്കിയാല്‍ പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെടാം. അപ്പോള്‍ ഇനി വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ സൂക്ഷിച്ചോളൂ. വീഡിയോ മെസേജുകളുടെ പ്രിവ്യു വരുന്നുണ്ടെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മറക്കണ്ട.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zCR1gR
via IFTTT
No comments:
Post a Comment