ലോക്‌സഭാ തിരഞ്ഞെടുപ്പ്; കുമ്മനം വരുമോ, വരില്ലേ, വരണോ? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കുമ്മനം വരുമോ, വരില്ലേ, വരണോ?

തിരുവനന്തപുരം: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയായി കുമ്മനം രാജശേഖരനെക്കൂടി ബിജെപി പരിഗണിക്കും. കുമ്മനത്തെ തിരികെ എത്തിക്കണമെന്ന ശക്തമായ വികാരം പാർട്ടി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്നതായാണ് വിവരം. കുമ്മനം തിരികെ എത്തണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാർ പറയുന്നു. മണ്ഡലത്തിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെയും, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെയും പേരുകൾ പരിഗണിക്കും. സ്ഥാനാർഥികളുടെ പേരുകൾ പരിഗണിക്കുന്നതിന് മുമ്പ് പൊതു അഭിപ്രായം തേടിയേക്കുമെന്നും സൂചനകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെപ്പറ്റി ചർച്ചകൾ ബിജെപിക്കുള്ളിൽ തുടങ്ങിയിട്ടില്ലെങ്കിലും പരിവാർ സംഘടനകൾക്കിടയിൽ അനൗദ്യോഗിക കൂടിയാലോചനകൾ തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരം മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ഇവിടേക്ക് നിലവിൽ മിസോറാം ഗവർണറായ കുമ്മനം രാജശേഖരനെ എത്തിക്കാനുള്ള സാധ്യത ഏറെയാണ്. സ്ഥാനാർഥി നിർണയം നടക്കുമ്പോൾ കുമ്മനത്തിന്റെ പേരും പരിഗണിക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു. എന്നാൽ ഇതിന് ബിജെപിയുടെയും ആർ.എസ്.എസിന്റെയും കേന്ദ്രനേതൃത്വങ്ങളുടെ അനുമതി വേണ്ടിവരും. ബിജെപി പ്രവർത്തകർ കുമ്മനം സ്ഥാനാർഥിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സംസ്ഥാന വക്താവ് എം.എസ് കുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുമ്മനത്തേപ്പോലെ ഒരാളെ പാർലമെന്ററി രാഷ്ട്രീയത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിജയിക്കുമെന്ന് ഉറപ്പില്ലാതെ കുമ്മനത്തെ മത്സര രംഗത്തിറക്കുവാൻ ആർ.എസ്.എസ് മുതിരില്ല. നേതാക്കളുടെ പേരുകൾ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതിന് മുമ്പ് ആർ.എസ്.എസിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കും. വരും ദിനങ്ങളിൽ ഇതിനുള്ള നീക്കങ്ങൾ ആർ.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാകും. Content Highlights:Loksabha Election if Kummanam Rajashekharan came to Contest in Trivandrum


from mathrubhumi.latestnews.rssfeed http://bit.ly/2CAjO7F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages