ഇ വാർത്ത | evartha
നടി ആക്രമണത്തിനിരയായ ദൃശ്യങ്ങള്‍ വേണം; ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
നടിയ ആക്രമിച്ച കേസില്‍ പ്രധാന തെളിവായി പോലീസ് കോടതിയില്‍ ഹാജരാക്കിയതാണ് ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം.
തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനായി ദൃശ്യങ്ങള്‍ കാണണമെന്നും ദിലീപ് വാദിക്കുന്നു. ഹര്‍ജി ക്രിസ്മസ് അവധിക്ക് മുമ്പ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നേക്കും.
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2G3Ijy3
via IFTTT
No comments:
Post a Comment