മനുഷ്യനെ ചൊവ്വയിലയക്കുന്നത് വിഡ്ഢിത്തം; അടച്ചാക്ഷേപിച്ച് മുന്‍ നാസ ബഹിരാകാശ യാത്രികന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

മനുഷ്യനെ ചൊവ്വയിലയക്കുന്നത് വിഡ്ഢിത്തം; അടച്ചാക്ഷേപിച്ച് മുന്‍ നാസ ബഹിരാകാശ യാത്രികന്‍

മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കുന്നതിനുള്ള നാസയുടെ പദ്ധതിയെ അടച്ചാക്ഷേപിച്ച് മുൻ നാസ ബഹിരാകാശ ഗവേഷകൻ ബിൽ ആൻഡേഴ്സ്. നാസയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായി ചന്ദ്രനു ചുറ്റിസഞ്ചരിച്ച ബഹിരാകാശ യാത്രികനാണ് ആൻഡേഴ്സ്. ചൊവ്വാഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതി വിഡ്ഢിത്തവും പരിഹാസ്യവുമാണെന്ന് ആൻഡേഴ്സ് കുറ്റപ്പെടുത്തി. ബിബിസി റേഡിയോ 5 ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ അയച്ചുകൊണ്ടുള്ള പദ്ധതികൾ ആരംഭിക്കാനാണ് നാസയുടെ പദ്ധതി. നിലവിൽ രണ്ട് റോബോട്ടിക്ക് പര്യവേക്ഷണ വാഹനങ്ങൾ ചൊവ്വയിലുണ്ട്. മനുഷ്യനെ അയച്ചുകൊണ്ടുള്ള പദ്ധകൾക്ക് വേണ്ടി വരുന്ന ചിലവാണ് ആൻഡേഴ്സിന്റെ എതിർപ്പിന് കാരണം. ഇപ്പോൾ നടന്നുവരുന്ന യന്ത്ര നിയന്ത്രിത സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പര്യവേക്ഷണ പദ്ധതികളെ അദ്ദേഹം അനുകൂലിക്കുന്നുണ്ട്. അതിന് താരതമ്യേന ചിലവ് കുറവാണെന്ന് അദ്ദേഹം പറയുന്നു. നമ്മളെ ചൊവ്വയിലേക്ക് ആകർഷിക്കുന്നത് എന്താണ്? അതിന്റെ അനിവാര്യതയെന്താണ്? ജനങ്ങൾക്ക് ഇതിൽ താൽപര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആൻഡേഴ്സ് പറഞ്ഞു. 1968 ൽ അമേരിക്കയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായുള്ള ലൂണാർ മോഡ്യൂൾ പൈലറ്റ് ആയിരുന്നു 85 കാരനായ ബിൽ ആൻഡേഴ്സ്. ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പത്ത് തവണയാണ് ലൂണാർ മോഡ്യൂൾ ചന്ദ്രനെ വലംവെച്ചത്. അക്കാലത്ത് ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച പദ്ധതിയായിരുന്നു അത്. പിന്നീട് ഏഴ് മാസങ്ങൾക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 പദ്ധതിയ്ക്ക് വഴിപാകിയതും അപ്പോളോ 8 പദ്ധതിയായിരുന്നു. എന്നാൽ അപ്പോളോ 8ൽ ബിൽ ആൻഡേഴ്സന്റെ സഹപ്രവർത്തകനും പദ്ധതിയുടെ കമാൻഡറുമായിരുന്ന ഫ്രാങ്ക് ബോർമാൻ ആൻഡേഴ്സന്റെ അഭിപ്രായങ്ങളെ തള്ളി. ആൻഡേഴ്സനെ പോലെ ഞാൻ നാസയുടെ വിമർശകനല്ല. സൗരയൂഥത്തെ കുറിച്ചുള്ള നമ്മളുടെ അന്വേഷണങ്ങൾ നമ്മൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മനുഷ്യനും അതിന്റെ ഭാഗമാവണമെന്നാണ് എനിക്ക് തോന്നുന്നത്. ഫ്രാങ്ക് ബോർമാൻ പറഞ്ഞു. അതേസമയം ബഹിരാകാശ പദ്ധതികളിൽ സ്പെയ്സ് എക്സ്, ബ്ലൂ ഓറിജിൻ പോലുള്ള സ്വകാര്യകമ്പനികളുടെ ഇടപെടലിനെ ഫ്രാങ്ക് നിശിതമായി വിമർശിക്കുന്നുണ്ട്. ചൊവ്വയ്ക്ക് മേൽ ഇത്രയേറെ ആവേശം കാണിക്കേണ്ടതില്ല. സ്പെയ്സ് എക്സും, ബ്ലൂ ഒറിജിൻ അവിടെ കോളനികൾ സ്ഥാപിക്കണമെന്ന് പറയുന്നതും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഗവേഷണങ്ങൾക്കായി ചൊവ്വയിൽ കോളനിയുണ്ടാക്കാനുള്ള ശ്രമങ്ങൾ നാസയും നടത്തിവരുന്നുണ്ട്. Content Highlights:Sending humans to Mars would be 'stupid says former nasa astronaut


from mathrubhumi.latestnews.rssfeed http://bit.ly/2Sl7tto
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages