ഇത് ചരിത്രം; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം സിന്ധുവിന് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

ഇത് ചരിത്രം; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം സിന്ധുവിന്

ഗ്വാങ്ചൗ: ബാഡ്മിന്റൺ സീസണൊടുവിൽ മുൻനിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ രണ്ടാം സീഡ് ജപ്പാൻ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തകർത്തു. സ്കോർ: 21-19, 21-17. ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. 62 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം. നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും ഏറെ വിയർപ്പൊഴുക്കിയായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-6 ന് സിന്ധു ലീഡ് ചെയ്തുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി നൊസോമി 16-16നു ഒപ്പം പിടിച്ചു. എന്നാൽ പതറാതെ സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെയും ഇടവേള സമയത്ത് 11-9 എന്ന ലീഡ് മാത്രമാണ് സിന്ധുവിനുണ്ടായിരുന്നത്. എന്നാൽ പിന്നീട് ആദ്യ ഗെയിമിനെക്കാൾ മികവ് പുലർത്തിയ താരം മത്സരം 21-19, 21-17 എന്ന സ്കോറിന് ജയിച്ചുകയറി. തായ്ലൻഡിന്റെ രചനോക്ക് ഇന്റനോണിനെ 21-16, 25-23 എന്ന സ്കോറിന് മറികടന്നായിരുന്നു സിന്ധുവിന്റെ ഫൈനൽ പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചായിരുന്നു താരത്തിന്റെ മുന്നേറ്റം. ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യു.എസ്.എയുടെ സാങ് ബെയ്വാനും സിന്ധുവിന് മുന്നിൽ വീണു. ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ നേട്ടത്തിനുശേഷം കാര്യമായ പ്രകടനം നടത്താൻ കഴിയാതിരുന്ന സിന്ധുവിന് ഇതോടെ 2018 കിരീടനേട്ടത്തോടെ അവസാനിപ്പിക്കാനായി. Content Highlights: world tour finals pv sindhu beat nozomi sokuhara wins title


from mathrubhumi.latestnews.rssfeed https://ift.tt/2PEooFm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages