വനിതാമതിൽ നാളെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 31, 2018

വനിതാമതിൽ നാളെ

തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് വനിതാമതിൽ ചൊവ്വാഴ്ച. കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റർ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീർക്കുന്ന മതിലിൽ അമ്പതുലക്ഷം വനിതകളെ സംഘാടകർ പ്രതീക്ഷിക്കുന്നു. മൂന്നുമണിയോടെ വനിതകൾ ദേശീയപാതയിലെ നിശ്ചിതകേന്ദ്രങ്ങളിലെത്തും. മൂന്നേമുക്കാലിന് റിഹേഴ്സൽ. നാലുമുതൽ നാലേകാൽ വരെയാണ് മതിൽ തീർക്കുക. തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ യോഗം. കാസർകോട്ട് മന്ത്രി കെ.കെ. ശൈലജ മതിലിന്റെ ഭാഗമാകും. വെള്ളയമ്പലത്ത് യോഗത്തിൽ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും പങ്കെടുക്കും. മതിൽ ഒരുക്കുന്ന ജില്ലകളിലെല്ലാം മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇതുവരെ ഉയർന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടിയാകും വനിതാമതിലിന്റെ വിജയവും സ്ത്രീപങ്കാളിത്തവുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 178 സാമൂഹിക സംഘടനകളുടെ പ്രാതിനിധ്യമുണ്ടാകുമെന്നും ശ്രീകുമാർ പറഞ്ഞു. 31.15 ലക്ഷം വനിതകളാണ് മതിൽ തീർക്കാൻ വേണ്ടതെന്ന് സമിതി പറയുന്നു. വർഗീയമതിലെന്ന ആക്ഷേപം സമൂഹം തള്ളിക്കളഞ്ഞതായാണ് സമിതിയുടെ വിലയിരുത്തൽ. വനിതാമതിൽ വിജയമാകുമെന്നതിൽ സംശയമില്ലെന്നും സർക്കാരിന്റെ ഒരു സംവിധാനവും ഇതിനായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച നവോത്ഥാനസംഘടനകളുടെ യോഗത്തിൽ പറഞ്ഞു. content highlights:women wall


from mathrubhumi.latestnews.rssfeed http://bit.ly/2LGuYe1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages