കശ്മീരില്‍ ഏറ്റുമുട്ടല്‍: വെടിവെപ്പില്‍ ആറ് നാട്ടുകാർ കൊല്ലപ്പെട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 15, 2018

കശ്മീരില്‍ ഏറ്റുമുട്ടല്‍: വെടിവെപ്പില്‍ ആറ് നാട്ടുകാർ കൊല്ലപ്പെട്ടു

ശ്രീനഗർ:പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാനും നാട്ടുകാരുമുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരിൽ ചിലരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബിദ് ഹുസൈൻ, അമിർ അഹമ്മദ് എന്നിവരാണവർ. സൈനിക നടപടി തടസപ്പെടുത്താനെത്തിയ നാട്ടുകാരെ നേരിടാൻ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ഒളിച്ചിരുന്ന മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാ സേന സ്ഥലത്ത് എത്തിയത്. സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായാണ് ഭീകരവിരുദ്ധ നീക്കം നടത്തിയത്. Content Highlights:Jammu and Kashmir,Encounter, Civilians and Jawan killed


from mathrubhumi.latestnews.rssfeed https://ift.tt/2LiOsFf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages