ആരാധകര്‍ക്ക് ആവേശമായി ഒടിയനിൽ മമ്മൂട്ടിയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 4, 2018

ആരാധകര്‍ക്ക് ആവേശമായി ഒടിയനിൽ മമ്മൂട്ടിയും

ഇ വാർത്ത | evartha
ആരാധകര്‍ക്ക് ആവേശമായി ഒടിയനിൽ മമ്മൂട്ടിയും

മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. 14ന് പുലര്‍ച്ചെ മുതല്‍ പ്രത്യേക ഷോകളുമായി ആഘോഷത്തിന് ആരാധകര്‍ ഒരുങ്ങിയിരിക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തുകയാണ് സംവിധായകന്‍. നേരത്തേ വാര്‍ത്തകള്‍ പുറത്തെത്തിയതുപോലെ മമ്മൂട്ടിയുടെ പങ്കാളിത്തം ഒടിയനില്‍ ഉണ്ടെന്നതാണ് അത്.

“എന്നാല്‍ അതിഥിതാരമായല്ല, നേരത്തേ കേട്ടിരുന്നതുപോലെ ശബ്ദ സാന്നിധ്യമായാണ് മമ്മൂട്ടിയുടെ പങ്കാളിത്തം ചിത്രത്തില്‍. മമ്മൂക്കയ്ക്ക് നന്ദി. ഇതൊരു സ്വപ്നം സഫലമാകുന്ന നിമിഷമാണ്. നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തില്‍ എന്‍റെ ഒടിയന്‍ പൂര്‍ത്തിയായി”, ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം സഹിതമാണ് ശ്രീകുമാറിന്‍റെ പോസ്റ്റ്.

നേരത്തെ മോഹന്‍ലാലിന്റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്ന മേജര്‍ രവി ചിത്രത്തിന്റെ വിവരണവും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ ശബ്ദവിവരണം മോഹന്‍ലാലായിരുന്നു. ഒടിവിദ്യയുമായി മോഹൻലാലിനൊപ്പം മമ്മൂട്ടിയുമെത്തുന്നതോടെ ഒടിയൻ ആരാധകർക്കൊരു വിരുന്നാകുമെന്നതിൽ സംശയമില്ല.

ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി ആക്‌ഷൻ ഒരുക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2AT0Zue
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages