കേദാര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പതിനേഴുകാരിയെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

കേദാര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പതിനേഴുകാരിയെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി

അലിഗഡ്: കേദാർനാഥിൽ ഉണ്ടായ പ്രളയത്തിൽപ്പെട്ട് കാണാതായ പെൺകുട്ടിയെ അഞ്ചു വർഷത്തിനു ശേഷം കണ്ടെത്തി. അലിഗഡ് സ്വദേശിയായ 17കാരിയ്ക്കാണ് വർഷങ്ങൾക്കു ശേഷം കുടുംബാംഗങ്ങളുമായി അത്ഭുതകരമായ പുനഃസമാഗമം സാധ്യമായത്. കേദാർനാഥിൽ 2013ൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചൽ എന്ന 12 കാരിയെ കാണാതായത്. മാതാപിതാക്കൾക്കൊപ്പം കേദാർനാഥിലേക്ക് നടത്തിയ തീർഥയാത്രയ്ക്കിടെയാണ് ഇവർ പ്രളയത്തിൽ അകപ്പെട്ടത്. അമ്മ മാത്രമാണ് പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട് വീടെത്തിയത്. പ്രളയത്തിൽപ്പെട്ട് ചഞ്ചൽ മരിച്ചെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ രക്ഷാപ്രവർത്തകർ ചഞ്ചലിനെ കണ്ടെത്തുകയും ജമ്മുവിലുള്ള ഒരു അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. വിലാസമോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരമോ പറയാൻ ചഞ്ചലിന്കഴിയാത്തതിനാൽവീട്ടുകാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ചഞ്ചൽ അലിഗഡ് എന്ന സ്ഥലത്തെക്കുറിച്ച് പറയാൻ ശ്രമിക്കുന്നതായി അവളുടെ പ്രതികരണങ്ങളിൽനിന്ന്അനാഥാലയ അധികൃതർക്ക് മനസ്സിലായി. ചഞ്ചലിന്റെ സ്വദേശം അലിഗഡ് ആയിരിക്കാം എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. തുടർന്ന് അലിഗഡിലെ ജനപ്രതിനിധിയായ സഞ്ജീവ് രാജയുമായി അധികൃതർബന്ധപ്പെട്ടു. അദ്ദേഹം അലിഗഡിലെ ചൈൽഡ് ലൈൻ അലിഗഡ് എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ ജ്ഞാനേന്ദ്ര മിശ്രയെ വിവരം ധരിപ്പിച്ചു. മിശ്രയാണ് ചഞ്ചലിന്റെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. വർഷങ്ങൾക്കു മുൻപ് കാണാത കൊച്ചുമകളെ വീണ്ടും കാണാൻ സാധിച്ചത് അവിശ്വസനീയമാണെന്ന് ചഞ്ചലിന്റെ മുത്തച്ഛൻ ഹരീഷ് ചന്ദും മുത്തശ്ശി ശകുന്തളാ ദേവിയും പറയുന്നു. പ്രളയത്തിൽ കാണാതായ ചഞ്ചലിന്റെ പിതാവിനെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. തന്റെ പിതാവിനെക്കുറിച്ച് ചഞ്ചൽ ഇപ്പോഴും ഓർമിക്കുന്നുണ്ടെന്ന് ഹരീഷ് ചന്ദ് പറയുന്നു. Content Highlights:girl gone missing in 2013 Kedarnath floods, reunites with family, Uttarakhand floods


from mathrubhumi.latestnews.rssfeed http://bit.ly/2QN0Tz6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages