കെ സി ആറിന്റെ ഫെഡറല്‍ മുന്നണി നീക്കങ്ങളെ തള്ളി യെച്ചൂരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

കെ സി ആറിന്റെ ഫെഡറല്‍ മുന്നണി നീക്കങ്ങളെ തള്ളി യെച്ചൂരി

ന്യൂഡൽഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ടി ഡി പി നേതാവ് കെ ചന്ദ്രശേഖർ റാവുവിന്റെ ഫെഡറൽ മുന്നണി നീക്കങ്ങളെ തള്ളി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ തിരഞ്ഞെടുപ്പുകൾക്കു മുമ്പും ഇത്തരം നീക്കങ്ങളുണ്ടാകാറുണ്ട്. എന്നാൽ ഈ ശ്രമങ്ങൾ യാഥാർഥ്യമാകാറില്ല. തിരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിക്കപ്പെടുന്ന സഖ്യങ്ങളാണ് സർക്കാരുകൾ ഉണ്ടാക്കിയിട്ടുള്ളതെന്ന് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. 2019ലും തിരഞ്ഞെടുപ്പിനു ശേഷമേ സഖ്യം രൂപപ്പെടുകയുള്ളുവെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാലമുന്നണിക്ക് ബദലായി ഫെഡറൽ മുന്നണിയുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് കെ ചന്ദ്രശഖർ റാവു. ഫെഡറൽ മുന്നണി രൂപവത്കരണ ശ്രമങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുമായും നവീൻ പട്നായിക്കുമായും ചന്ദ്രശേഖർ റാവു കൂടിക്കാഴ്ച നടത്തി. അഖിലേഷ് സിങ് യാദവുമായും മായാവതിയുമായും റാവു അടുത്തുതന്നെ കൂടിക്കാഴ്ച നടത്തും. 2019 ലെ തിരഞ്ഞെടുപ്പിൽ യു പി എ, എൻ ഡി എ മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കെ സി ആറിന്റെ നീക്കം. content highlights:Sitaram yechury on k chandrashekhar raos federal front, 2019 loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2V5hKMa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages