പി.എച്ച്.ഡി, എല്‍.എല്‍.ബി, എംബിഎ, എന്‍ജിനീയര്‍; രാജസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസമുള്ള മന്ത്രിമാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

പി.എച്ച്.ഡി, എല്‍.എല്‍.ബി, എംബിഎ, എന്‍ജിനീയര്‍; രാജസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസമുള്ള മന്ത്രിമാര്‍

ജെയ്പുർ: രാജസ്ഥാനിലെ പുതിയ സർക്കാരിൽ നിറയെ ഉന്നത വിദ്യാഭ്യാസം നേടിയവർ. പി.എച്ച്.ഡി, എൽ.എൽ.ബി, എംബിഎ, എൻജിനീയറിങ് തുടങ്ങി ഉന്നത വിദ്യാഭ്യാസ ബിരുദങ്ങൾ നേടിയവരാണ് രാജസ്ഥാനിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. 23 പേരാണ്രാജസ്ഥാനിൽ മന്ത്രിമാരായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ പി.എച്ച്.ഡി ബിരുദം നേടിയത് മൂന്ന് പേരാണ്. കോൺഗ്രസ് നേതാക്കളായ ബി.ഡി. കല്ല, രഘു ശർമ, ആർ.എൽ.ഡി നേതാവായ സുഭാസ് ഗാർഗ് എന്നിവരാണ് പി.എച്ച്.ഡി ബിരുദമുള്ള മന്ത്രിമാർ. ഇതിൽ ബി.ഡി. കല്ല, രഘു ശർമ എന്നിവർക്ക് നിയമ ബിരുദവുമുണ്ട്. ശാന്തി കുമാർ ധരിവാൾ, ഗോവിന്ദ് സിങ് ദൊതാസര, സുഖ്റാം ബിഷ്ണോയ്, തികാറാം ജുള്ളി എന്നിവരാണ് എൽ.എൽ.ബി ബിരുദമുള്ള മന്ത്രിമാർ. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ മമത ഭുപേഷ്, രഘു ശർമ എന്നിവർക്ക് എം.ബി.എ ബിരുദമുണ്ട്. മന്ത്രിസഭയിലെ ഏക എൻജിനീയർ രമേഷ് ചന്ദ് മീണയാണ്. മന്ത്രിസഭയിലുള്ള ഏഴ് പേർ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. അതേസമയം ഇത്രയധികം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ മന്ത്രിമാരോടൊപ്പം സീനിയർ സെക്കൻഡറി വിദ്യാഭ്യാസമുള്ള അഞ്ച് മന്ത്രിമാരുമുണ്ട്. പത്താം ക്ലാസ് പാസ്സായ സഹമന്ത്രി ഭജൻ ലാൽ ജാതവ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള മന്ത്രി. മറ്റൊരു സഹമന്ത്രിയായ അർജുൻ ബാമ്നിയ, കാബിനറ്റ് മന്ത്രിയായ ഉദയ് ലാൽ എന്നിവർ ഡിഗ്രി രണ്ടാം വർഷം വരെ മാത്രമേ പഠിച്ചിട്ടുള്ളു. അതുതന്നെ പൂർത്തിയാക്കിയതുമില്ല. മന്ത്രിമാരിൽ എട്ട് പേർക്കെതിരെ നിരവധികേസുകൾ നിലവിലുണ്ട്. ഇതിൽ 10 പോലീസ് കേസുകളുള്ള അശോക് ചന്ദ്നയാണ് ഒന്നാമത്. ലാൽ ചന്ദ് കടാരിയ, വിശ്വേന്ദ്ര സിങ്, രമേഷ് തചന്ദ് മീണ, അർജുൻ സിങ് ബാമ്നിയ, ഭൻവർ സിങ് ഭാതി, ഭജൻ ലാൽ, തികാറാം ജുള്ളി എന്നിവരാണ് കേസുകളുള്ള മറ്റ് മന്ത്രിമാർ. തിരഞ്ഞെടുപ്പ് സമയത്ത് ഇവർ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളതാണ് ഈ വിവരങ്ങൾ. Content Highlights:Rajasthan Gets Highly Qualified Cabinet Ministers


from mathrubhumi.latestnews.rssfeed http://bit.ly/2CyOhmM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages