ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടുന്നു, മഹാരാഷ് ട്രയില്‍ ബിജെപിക്ക് തിരിച്ചടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടുന്നു, മഹാരാഷ് ട്രയില്‍ ബിജെപിക്ക് തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്സെ പാർട്ടി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലേവ പട്ടേൽ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഈ സൂചന നൽകിയത്. സമുദായത്തെ ശക്തിപ്പെടുത്താൻ അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആർക്കും സ്ഥിരമായി ഒരു പാർട്ടിയുടേയും മേൽവിലാസമില്ല. ഒരു പാർട്ടിയിൽ തന്നെ എല്ലാക്കാലവും തുടരണമെന്നുമില്ല, ആർക്കും അത് പ്രവചിക്കാനാകില്ല-ഖഡ്സെ പറഞ്ഞു. ഭുസാവലാണ് ഖഡ്സെയുടെ തട്ടകം. ചടങ്ങിൽ ഒപ്പം പങ്കെടുത്ത മുൻ കോൺഗ്രസ് എം.പി ഉൽഹാസ് പാട്ടിൽ ഖഡ്സെയെ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്സെയോട് കടുത്ത അനീതിയാണ് പാർട്ടി കാട്ടിയതെന്നും ഉൽഹാസ് കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച ഖഡ്സെ അനീതിക്കെതിരേ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച് നിന്നാലേഅവർ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും അഭിപ്രായപ്പെട്ടു. പിസിസി അധ്യക്ഷൻ അശോക് ചവാനും ഖഡ്സയെ ഈ വർഷം ആദ്യം പാർട്ടിയിലേക്ക് ക്ഷണിക്കുകയുണ്ടായി. ലേവ പാട്ടീൽ സമുദായത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് ഖഡ്സെ. 2016-ൽ ഭൂമി കുംഭകോണ ആരോപണത്തെ തുടർന്നാണ് ഖഡ്സെക്ക് റവന്യു മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. കഴിഞ്ഞ കോൺഗ്രസ്-എൻസിപി ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു. ബിജെപിയിലെ ആദ്യകാല നേതാക്കളിൽ ഒരാളായ ഖഡ്സെ ബിജെപി-ശിവസേന സർക്കാരുകളിൽ കൃഷി, ധനകാര്യം, റവന്യു തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കർഷക കുടുംബത്തിൽ ജനിച്ച ഖഡ്സെ മഹാരാഷ്ട്രയിലെ കർഷക സമരങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ലേവ പാട്ടീൽ സമുദായത്തിന് വടക്കൻ മഹാരാഷ്ട്രയിലെ ജാൽഗാവ്, ധൂലെ, നന്ദുർബാർ, നാസിക് ജില്ലകളിൽ നിർണായക സ്വാധീനമുണ്ട്. ജലസേചന മന്ത്രിയും മുഖ്യമന്ത്രി ഫഡ്നാവിസിന്റെ അടുത്തയാളുമായ ഗിരീഷ് മഹാജൻ പാർട്ടിയിൽ കരുത്തനായതോടെയാണ് ഖഡ്സെയ്ക്ക് പാർട്ടിയിൽ സ്വാധീനം കുറഞ്ഞത്. Content Highlights:Eknath Khadse to quit party, Bjp crisis


from mathrubhumi.latestnews.rssfeed http://bit.ly/2Lxqtm5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages