ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാർക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. കഴിഞ്ഞ വർഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 1,55,000 കോടി രൂപയാണ് പ്രവർത്തന ലാഭമുണ്ടാക്കിയത്. എന്നാൽ, ലാഭവിഹിതം മുഴുവൻ കിട്ടാക്കട നീക്കിയിരുപ്പിനായാണ് ഉപയോഗിച്ചത്. രാജ്യത്തെ കിട്ടാക്കടങ്ങളിൽ ഭൂരിഭാഗവും കോർപ്പറേറ്റുകളുടെതാണ്. ഭീമമായ ഇത്തരം കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും നടപടികൾ സ്വീകരിക്കുന്നില്ല. ജനകീയ പൊതുമേഖല ബാങ്കുകളെ ക്ഷീണിപ്പിക്കുന്ന ലയനനീക്കം യഥാർഥ പ്രശ്നമായ കിട്ടാക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ബാങ്ക് ജീവനക്കാർ ആരോപിക്കുന്നു. Content Highlights:nationwide bank strike


from mathrubhumi.latestnews.rssfeed http://bit.ly/2CApNJT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages