'അവരെ കൊന്നുകളഞ്ഞേക്ക്'; വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണവും വീഡിയോയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

'അവരെ കൊന്നുകളഞ്ഞേക്ക്'; വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണവും വീഡിയോയും

ബെംഗളൂരു: മാണ്ഡ്യയിലെ ജനതാദൾ എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്കൊല്ലാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉത്തരവിട്ടെന്ന റിപ്പോർട്ട് വിവാദത്തിൽ. കൊലപാതകം നടത്താൻ കുമാരസ്വാമി നിർദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ സ്വകാര്യചാനലാണ് പുറത്തുവിട്ടത്. പാർട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി വീഡിയോ ദൃശ്യങ്ങളിൽ പറയുന്നത്. കൊലപാതക വിവരം ഇന്റലിജൻസ് വകുപ്പ് അറിയിച്ചതിനിടെയാണ് ഉദ്യോഗസ്ഥർക്ക് കുമാരസ്വാമി നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിൽ (കൊലപാതകത്തിൽ) ഞാൻ നിരാശനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ എനിക്കറിയില്ല. പക്ഷേ, അവരെ ദയയേതുമില്ലാതെ വെടിവെച്ച് കൊല്ലണം. കുമാരസ്വാമി ഫോണിലൂടെ പറഞ്ഞു. #WATCH Karnataka CM HD Kumaraswamy caught on cam telling someone on the phone He(murdered JDS leader Prakash) was a good man, I dont know why did they murder him. Kill them (assailants) mercilessly in a shootout, no problem. (24.12.18) pic.twitter.com/j42dqiRs0a — ANI (@ANI) 25 December 2018 സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി തന്നെ രംഗത്തെത്തി. പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തിൽ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ ആർക്കെങ്കിലും നിർദേശം നൽകിയതല്ലെന്നുമാണ് കുമാരസ്വാമിയുടെ വിശദീകരണം. വിവരം അറിയിച്ച പാർട്ടിപ്രവർത്തകരോടാണ് കുമാരസ്വാമി ഫോണിലൂടെ സംസാരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കുമാരസ്വാമിയുടെ നടപടിക്കെതിരേ ബിജെപി രംഗത്തെത്തി. പ്രകോപനപരവും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതുമാണ് മുഖ്യമന്ത്രിയുടെ പ്രവർത്തി എന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു. content highlights:Kill mercilessly, Karnataka CM Kumaraswamy, Kumaraswamy caught on tape mouthing vengeful killing order


from mathrubhumi.latestnews.rssfeed http://bit.ly/2AgmMg6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages