സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി

ചെന്നൈ: സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ വിരുതുനഗർ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 24 വയസ്സുകാരിക്കാണ് ജീവനക്കാരുടെ അലംഭാവം കാരണം എച്ച്.ഐ.വി. ബാധയേറ്റത്. സംഭവം വിവാദമായതോടെ ആശുപത്രിയിലെ മൂന്ന് ലാബ് ജീവനക്കാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഡിസംബർ മൂന്നിനാണ് യുവതി സർക്കാർ ആശുപത്രിയിലെ രക്തബാങ്കിൽനിന്ന് രക്തം സ്വീകരിച്ചത്. രണ്ടുവർഷം മുൻപ് എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയ യുവാവിൽനിന്നെടുത്ത രക്തമാണ് യുവതിക്ക് നൽകിയത്. എച്ച്.ഐ.വി. പോസിറ്റീവായ യുവാവ് കഴിഞ്ഞമാസവും രക്തബാങ്കിലേക്ക് രക്തം നൽകിയിരുന്നു. എച്ച്.ഐ.വി പോസിറ്റീവാണെന്ന കാര്യം മറച്ചുവെച്ചായിരുന്നു യുവാവ് രക്തം നൽകിയത്. ഇതിനിടെ ഇതേരക്തം ഗർഭിണിയായ യുവതിക്ക് നൽകുകയും ചെയ്തു. ഇതിനുശേഷമാണ് യുവാവ് എച്ച്.ഐ.വി പോസിറ്റീവാണെന്ന കാര്യം ജീവനക്കാർ കണ്ടെത്തിയത്. പക്ഷേ, അപ്പോഴേക്കും യുവതിക്ക് എച്ച്.ഐ.വി ബാധയേറ്റിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ എച്ച്.ഐ.വി സ്ഥിരീകരിച്ചതോടെ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായതിനാൽ യുവതിയുടെ ഗർഭസ്ഥശിശുവിലേക്കും എച്ച്.ഐ.വി പകർന്നിരിക്കാമെന്നാണ് ഡോക്ടർമാരുടെ സംശയം. എന്നാൽ കുഞ്ഞ് ജനിച്ചതിനുശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. അതേസമയം, രണ്ട് തവണയാണ് ജീവനക്കാർ ഗുരുതര വീഴ്ച വരുത്തിയതെന്ന് തമിഴ്നാട് ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. മനോഹരൻ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിൽനിന്ന് രക്തം സ്വീകരിക്കുമ്പോൾ എച്ച്.ഐ.വി പരിശോധന നടത്താതിരുന്നത് ഗുരുതര വീഴ്ചയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. എച്ച്.ഐ.വി പോസിറ്റീവായ യുവാവിന്ചികിത്സ ഉറപ്പുവരുത്തുമെന്നും എച്ച്.ഐ.വി ബാധയേറ്റ യുവതിക്കും ഭർത്താവിനും സർക്കാർ ജോലിയും സാമ്പത്തിക സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:pregnant woman given hiv infected blood in a government hospital in tamil nadu


from mathrubhumi.latestnews.rssfeed http://bit.ly/2BIeNsd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages