കായികരംഗവുമായി ബന്ധമില്ലാത്തവർ ഭരണം പിടിച്ചെടുക്കുന്നത് ശരിയല്ല -ഇ.പി. ജയരാജൻ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

കായികരംഗവുമായി ബന്ധമില്ലാത്തവർ ഭരണം പിടിച്ചെടുക്കുന്നത് ശരിയല്ല -ഇ.പി. ജയരാജൻ

തൃശ്ശൂർ: കായികരംഗവുമായി പുലബന്ധമില്ലാത്തവർ കായികഭരണം പിടിച്ചെടുക്കുന്ന അവസ്ഥ നിർത്തിക്കുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിൽ തയ്യാറാക്കിയ ജില്ലയുടെ കായിക ഡയറക്ടറി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ സ്‌പോർട്‌സ് അസോസിയേഷനുകൾ കൈയടക്കിവച്ചിരിക്കുന്ന അവസ്ഥയുണ്ട്. കായികരംഗം മെച്ചപ്പെടുത്തുകയല്ല, കായികഭരണത്തിൽ പരമാധിപത്യം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. കായികരംഗത്ത്‌ ജനാധിപത്യം പുനഃസ്ഥാപിക്കാൻ കായികപ്രമുഖർ, താരങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സംസ്ഥാന സ്പോർട്‌സ് കൗൺസിൽ, ജില്ലാ കൗൺസിൽ എന്നിവ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. ഐ.എം. വിജയൻ, നടൻ ജോജു ജോർജ് എന്നിവർ ചേർന്ന് കായിക ഡയറക്ടറി ഏറ്റുവാങ്ങി. മേയർ അജിതാ വിജയൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ, സ്പോർട്സ് ഡയറക്ടർ സഞ്ജൻകുമാർ, കെ. മഹേഷ്, വർഗീസ് കണ്ടംകുളത്തി, അബൂബക്കർ ഹാജി, എ.എസ്. കുട്ടി എന്നിവർ പ്രസംഗിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2QKuSrD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages