സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്‌; പ്രതികളെക്കുറിച്ച് സൂചനയില്ലെന്ന് പോലീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്‌; പ്രതികളെക്കുറിച്ച് സൂചനയില്ലെന്ന് പോലീസ്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിൽ പോലീസ് അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് രണ്ട് മാസം ആകുമ്പോഴും അറസ്റ്റുണ്ടായിട്ടില്ല. അന്വേഷണത്തിൽ നിർണായകവിവരങ്ങൾ പോലീസ് കേന്ദ്രങ്ങൾ തന്നെ കൈമാറിയിട്ടും അന്വേഷണസംഘം തുടർനടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപം സേനയ്ക്കുള്ളിൽ തന്നെ ഉണ്ട്. ഒക്ടോബർ 27നാണ് തിരുവനന്തപുരം കുണ്ടമൺകടവിലുള്ള സ്വാമിസന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടത്. ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ സംഘപരിവാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പ്രതികൾ ഉടൻ പിടിയിലാകുമെന്നും സൂചനകൾ വന്നു. എന്നാൽ, പ്രത്യേക സംഘത്തിന്റെ അന്വേഷണം രണ്ട് മാസമാകുമ്പോഴും രാഷ്ട്രീയഗൂഢാലോചന പുറത്തുവന്നില്ല. അക്രമികൾ സർക്കാരിന്റെ രാഷ്ട്രീയ എതിരാളികൾ അല്ലെന്ന വിമർശനത്തിന് അന്വേഷണത്തിലൂടെ മറുപടി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആശ്രമത്തിന് മുന്നിൽ അക്രമികൾ വച്ചിരുന്ന റീത്ത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. തലസ്ഥാനനഗരപരിധിയിൽ നിന്നാണ് അക്രമികൾ റീത്ത് വാങ്ങിയതെന്ന് അന്വേഷണസംഘത്തിൽ ഇല്ലാത്ത പോലീസ് കേന്ദ്രങ്ങൾ പ്രത്യേകസംഘത്തിന് നിർണായക വിവരം കൈമാറിയിട്ട് ഏറെ നാളായി. അന്വേഷണം തണുപ്പിക്കാൻ ശ്രമം നടക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കെ റീത്ത് വാങ്ങിയത് ആരാണ് എന്നതടക്കം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കാത്തത് സംശയകരമാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർ അന്വേഷണത്തിൽ പോലീസ് രഹസ്യസ്വഭാവം സൂക്ഷിക്കുകയാണ്. ആശ്രമത്തിലെ അന്തേവാസികളിൽ നിന്നടക്കം പലതവണ മൊഴിയുമെടുത്തിരുന്നു. വളരെ സങ്കീർണമായ കേസുകളിൽ പോലും ദിവസങ്ങൾക്കുള്ളിൽ തുമ്പ് കണ്ടെത്താൻ കഴിവുള്ള സിറ്റി ഷാഡോ പോലീസും ഇക്കാര്യത്തിൽ പരാജയപ്പെട്ട അവസ്ഥയിലാണ്. അക്രമത്തിനിരയായ സ്വാമി സന്ദീപാനന്ദഗിരി കേസിൽ പരാതിപ്പെടാത്തത് മാത്രമാണ് സർക്കാരിനും പോലീസിനും ആശ്വാസം. content highlights: Attack on Swami Sandeepanandagiris Ashram,no clues of persons involved in ashram fire mishap


from mathrubhumi.latestnews.rssfeed http://bit.ly/2QRsP58
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages