തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്, കനത്തസുരക്ഷ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്, കനത്തസുരക്ഷ

ശബരിമല:ഭക്തിസാന്ദ്രമായി സന്നിധാനം. തങ്ക അങ്കി ഘോഷയാത്ര ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പമ്പയിലെത്തും. രാവിലെ മുതൽ ഭേദപ്പെട്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മൂന്നുദിവസം മുമ്പാണ് ആറന്മുളയിൽന്ന് തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. ബുധനാഴ്ച ഉച്ചയോടെ പമ്പയിലെ ഗണപതിക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിൽ തങ്ക അങ്കി ദർശനത്തിനു വെക്കും. ഒരു മണിക്കൂറിനു ശേഷം രണ്ടുമണിയോടെ പമ്പയിൽനിന്ന് തങ്ക അങ്കി ഘോഷയാത്ര പുനഃരാരംഭിക്കും. മൂന്നുമണിയോടെ ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക. വൈകിട്ട് ആറേകാലോടെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തും. പതിനെട്ടാംപടിക്കു താഴെ തന്ത്രിയുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ ആചാരപൂർവം തങ്ക അങ്കി സ്വീകരിക്കും. ശേഷം തങ്ക അങ്കി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി മുതൽ അയ്യപ്പന്മാർ മല ചവിട്ടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര ശരംകുത്തി കടന്നതിനു ശേഷമേ പിന്നീട് അയ്യപ്പന്മാരെ കടത്തിവിടുകയുള്ളു. ദീപാരാധനയ്ക്കു ശേഷം വൈകിട്ട് നാലുമണിയോടെയേ നട തുറക്കുകയുള്ളു. ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെത്തുന്നുണ്ട്. കനത്തസുരക്ഷയാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനാണിത്. നിലവിലെ സാഹചര്യത്തിൽ ശബരിമല ദർശനത്തിന് യുവതികളെത്തിയാൽ അനുവദിക്കാനാവില്ലെന്നു കാണിച്ച് സന്നിധാനത്തിന്റെ ചുമതലയുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിനാൽ തന്നെ പ്രവേശനത്തിന് യുവതികളെത്തിയാൽ അതിന് അവരെ അനുവദിക്കാനുള്ള സാധ്യത കുറവാണ്. content highlights:Thanka anki pocession will reach sannidhanam today, sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2TgrykX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages