പബ്ജി മൊബൈല്‍ 0.11.0 ബീറ്റ പുറത്തിറക്കി; ഇനി പ്രേതങ്ങളെ നേരിടാം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 26, 2019

പബ്ജി മൊബൈല്‍ 0.11.0 ബീറ്റ പുറത്തിറക്കി; ഇനി പ്രേതങ്ങളെ നേരിടാം

ജനപ്രിയ സ്മാർട്ഫോൺ ഗെയിമായ പബ്ജിയുടെ 0.11.0 ബീറ്റാ പതിപ്പ് ടെൻസെന്റ് ഗെയിംസ് പുറത്തിറക്കി. പബ്ജി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സോംബി മോഡ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ബീറ്റാ പതിപ്പിലുണ്ട്. കാപ്കോമിന്റെ റെസിഡന്റ് ഈവിൾ 2 എന്ന സർവൈവൽ ഗെയിമുമായി സഹകരിച്ചാണ് പബ്ജിയിൽ സോംബി മോഡ് കൊണ്ടുവന്നിരിക്കുന്നത്. സൺസെറ്റ് എന്നാണ് സോംബി മോഡിന്റെ പേര്. പബ്ജിയിലെ ഇറാംഗൽ മാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ മോഡ് ലഭിക്കുക. സൺസെറ്റ് മോഡിൽ എണ്ണമറ്റ സോംബികളെയാണ് കളിക്കാർക്ക് നേരിടേണ്ടി വരിക. റസിഡന്റ് ഈവിളിലെ ബോസുമാരും സോംബികളും പബ്ജിയിലും ഉണ്ടാവും. റസിഡന്റ് ഈവിൾ ബോസിനെ വകവരുത്തുന്നതിലൂടെ കളിക്കാർക്ക് ഗെയിമിൽ അതിജീവിക്കാനുള്ള വിഭവങ്ങൾ ലഭിക്കും. ബീറ്റാപതിപ്പിലെ വികെന്റി മാപ്പിൽ പുതിയ മൂൺലൈറ്റ് മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സാൻഹോക്കിൽ ക്വിക്ക് മാച്ച് ആർക്കേഡ് മോഡും പിസി പതിപ്പിൽ നിന്നുള്ള ചില ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ വലിയ സ്വീകാര്യത നേടിയ സ്മാർട്ഫോൺ ഗെയിം ആണ് പ്ലെയർ അൺനൗൺസ് ബാറ്റിൽ ഗ്രൗണ്ട് എന്ന പബ്ജി. പുതിയ പശ്ചാത്തലങ്ങൾ അവതരിപ്പിച്ചും ആയുധങ്ങളും വസ്ത്രങ്ങളും അടക്കം പലവിധ പുതുമകളും കൊണ്ടുവന്ന് ആളുകളെ പിടിച്ചിരുത്താൻ പബ്ജിയുടെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. Content Highlights:PUBG Mobile 0.11.0 beta released, brings new zombie mode


from mathrubhumi.latestnews.rssfeed http://bit.ly/2DyRKSz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages