ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി 31ന് പരിഗണിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി 31ന് പരിഗണിക്കും

ന്യൂഡൽഹി: ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾജനുവരി 31ന് സുപ്രീം കോടതി പരിഗണിക്കും. ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യം കോടതി തള്ളി. ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹർജിയിലെ തീരുമാനത്തിനു ശേഷമേ ഈ ഹർജി പരിഗണിക്കാവൂയെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ശബരിമല പുനഃപരിശോധനാ ഹർജിയിൽ കോടതിയെടുക്കുന്ന തീരുമാനം ഈ ഹർജിയിലെയും വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലെ പ്രസിഡന്റിനെയും, അംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും സംസ്ഥാന സർക്കാരിനും, നിയമസഭയിലെ ഹിന്ദു അംഗങ്ങൾക്കുമുള്ള അധികാരം റദ്ദാക്കണം എന്നും ആവശ്യപ്പെട്ടാണ് ബി ജെ പി നേതാവായ സുബ്രഹ്മണ്യം സ്വാമിയും ടി ജി മോഹൻദാസും ഹർജി നൽകിയത്. എന്നാൽ സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിൽ ഇടപെടാറില്ലെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.ക്ഷേത്രങ്ങളിൽ നിന്നും അല്ലാതെയും ദേവസ്വം ബോർഡുകൾക്കുള്ള വരുമാനം സംസ്ഥാന ട്രഷറിയിലേക്ക് മാറ്റുന്നു എന്ന ഹർജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന സർക്കാർ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിൽ ദൈനംദിന പൂജകളും മറ്റും മുടങ്ങാതിരിക്കാൻ ബോർഡിന്റെ സഹായം വേണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടതിനാലാണ് ഇവ ദേവസ്വം ബോർഡിന്റെ കീഴിൽ ആക്കിയതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. content highlights:plea in connection with devaswom boards control over temple will consider on january 31st


from mathrubhumi.latestnews.rssfeed http://bit.ly/2MsAz7Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages