നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും, ശബരിമല സമരം പൂര്‍ണമായി വിജയിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും, ശബരിമല സമരം പൂര്‍ണമായി വിജയിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂർണ്ണവിജയം നേടാനായില്ലെന്ന് സമ്മതിച്ച് ബിജെപി. വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടം പൂർണ്ണ വിജയമായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരവേദിയിലായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം. നിരാഹാര സമരം ഞായറാഴ്ച രാവിലെ പത്തരയോടെ അവസാനിപ്പിക്കാനും ബിജെപി തീരുമാനിച്ചു. 49-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. നിലവിൽ ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂർണ്ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നു. പോരാട്ടം തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ എ.എൻ.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. പിന്നീട് സി.കെ.പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, ശിവരാജൻ, പി.എം.വേലായുധൻ, വി.ടി. രമ, പി.കെ.കൃഷ്ണദാസ് എന്നിവരും നിരാഹാരം അനുഷ്ഠിച്ചു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂർണ്ണമായി പിൻവലിക്കുക,സമരത്തിൽ പങ്കെടുത്ത പ്രവർത്തർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുക,കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബിജെപി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം സമരം തുടങ്ങിയത്. Content Highlights: Sabarimala Women Entry,Bjp Hunger Strike,Sreedharan pillai


from mathrubhumi.latestnews.rssfeed http://bit.ly/2FCNrrN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages