'ശതം സമര്‍പ്പയാമി'യുടെ പണം ദുരിതാശ്വാസ നിധിയിലെത്തിയെന്ന് പ്രചാരണം; വ്യാജന്മാര്‍ക്കെതിരെ ബി.ജെ.പി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

'ശതം സമര്‍പ്പയാമി'യുടെ പണം ദുരിതാശ്വാസ നിധിയിലെത്തിയെന്ന് പ്രചാരണം; വ്യാജന്മാര്‍ക്കെതിരെ ബി.ജെ.പി

തിരുവനന്തപുരം: ശബരിമല സമരങ്ങളുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ശബരിമല കർമ സമിതി പ്രഖ്യാപിച്ച ശതം സമർപ്പയാമി എന്ന പേരിലുള്ള ധനസമാഹരണം വലിയ ചർച്ചകൾക്ക് വിഷയമായി മാറിയിരുന്നു എന്നാൽ ഈ ധനസമാഹരണത്തിന്റെ ഭാഗമായി സമരാനുകൂലികൾ നിക്ഷേപിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് എത്തുന്നതെന്ന അഭ്യൂഹം അതിനിടെ പ്രചരിച്ചു.കെ. സുരേന്ദ്രന്റെയും ശശികലയുടെയും ഫോട്ടോയും ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേർത്ത് ചിലർ ഉണ്ടാക്കിയ പോസ്റ്ററുകൾ പ്രചരിച്ചതാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവന്ന വിവരം. നിരവധി പേർ ഇത്തരത്തിലയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്ന അഭ്യൂഹങ്ങളെത്തുടർന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്ക്പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. സി.പി.എമ്മും എസ്.ഡി.പി.ഐയുമാണ് ഈ പോസ്റ്റുകൾക്ക് പിന്നിലെന്ന് ആരോപിച്ച സുരേന്ദ്രൻ ശതം സമർപ്പയാമിയുടെ ശരിയായ അക്കൗണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. content highlights:K surendran,Facebook post,satham samarpayami, sabarimal


from mathrubhumi.latestnews.rssfeed http://bit.ly/2FEuYuS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages