ആഭ്യന്തര വിമാനം അഫ്ഗാനിസ്ഥാനിലേക്ക് വിടണമെന്ന് യാത്രക്കാരൻ; റഷ്യൻ വിമാനം സൈബീരിയയിൽ ഇറക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

ആഭ്യന്തര വിമാനം അഫ്ഗാനിസ്ഥാനിലേക്ക് വിടണമെന്ന് യാത്രക്കാരൻ; റഷ്യൻ വിമാനം സൈബീരിയയിൽ ഇറക്കി

മോസ്കോ: മദ്യലഹരിയിലായിരുന്ന യാത്രക്കാരന്റെ ഭീഷണിയെത്തുടർന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ റഷ്യയിൽആഭ്യന്തര സർവീസ് നടത്തുന്ന വിമാനം അടിയന്തരമായി സൈബീരിയയിൽ ഇറക്കി. വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു വിടണമെന്ന ആവശ്യത്തെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.എയറോഫ്ളോട്ട് കമ്പനിയുടെ വിമാനത്തിലാണ് സംഭവമുണ്ടായത്. സൈബീരിയയിലെ സർഗട്ടിൽ നിന്ന് മോസ്കോയിലേക്ക് പറക്കുന്നതിനിടെ പവൽ ഷപോവലോവ് എന്ന നാൽപത്തൊന്നുകാരൻ തന്റെ കൈവശം ആയുധമുണ്ടെന്നും വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. കോക്ക്പിറ്റിനുള്ളിലേക്ക് ബലമായി കടക്കാൻഇയാൾ ശ്രമിക്കുകയും ചെയ്തു. മോസ്കോയിൽ നിന്ന് 2,600 കിലോമീറ്റർ അകലെ സൈബീരിയയിലെ ഖാന്റി-മാൻസീയ്സ്കിൽ വിമാനം ഇറക്കിയ ഉടനെ പവലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിൽ ഇന്ധനം നിറയ്ക്കണമെന്ന് പവലിനെ തെറ്റിദ്ധരിപ്പിച്ചാണ് വിമാനം നിലത്തിറത്തിക്കിയത്. ഇയാളുടെ പക്കൽ നിന്ന് ആയുധമൊന്നും കണ്ടെത്തിയില്ല. വിമാനത്തിലെ മറ്റ് യാത്രക്കാർ സമയോചിതമായി പെരുമാറിയതു കൊണ്ടാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചതെന്ന് പൈലറ്റ് അറിയിച്ചു. യാത്രക്കാർക്കാർക്കോ വിമാനത്തിലെ ജീവനക്കാർക്കോ പവലിൽ നിന്ന് ഉപദ്രവമുണ്ടായില്ലയെന്നും അധികൃതർ അറിയിച്ചു. പവലിന്റെ ഭീഷണിയെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. Content Highlights: Drunk passenger demands Russian plane flies to Afghanistan, forces emergency landing in Siberia


from mathrubhumi.latestnews.rssfeed http://bit.ly/2sGqiMo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages