ബാറ്റിങ് ഇഴച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി; പാകിസ്താന് അഞ്ച് വിക്കറ്റ് വിജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

ബാറ്റിങ് ഇഴച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി; പാകിസ്താന് അഞ്ച് വിക്കറ്റ് വിജയം

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ പാകിസ്താന് വിജയം. അഞ്ച് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം.267 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് ഇമാമുൽ ഹഖിന്റേയും (86) മുഹമ്മദ് ഹഫീസിന്റേയും (71) ബാറ്റിങ് മികവാണ് വിജയമൊരുക്കിയത്. 49 റൺസുമായി ബാബർ അസം ഇരുവർക്കും മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി ഒലീവിയർ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകൾ മാത്രമാണ് നഷ്ടമായതെങ്കിലും നിശ്ചിത ഓവറിൽ 266 റൺസ് മാത്രമാണ് നേടാനായത്. ഹാഷിം അംല 108 റൺസുമായി പുറത്താകാതെ നിന്നപ്പോൾ റാസി വാൻ ഡെർ ഡൂസ്സെൻ 93 റൺസടിച്ചു. റീസ ഹെൻട്രിക്സ് 45 റൺസടിച്ചു. എന്നാൽ ഇവർക്കാക്കും റൺറേറ്റ് കൂട്ടി ഇന്നിങ്സിന് വേഗത നൽകാൻ കഴിഞ്ഞില്ല. ഇത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. രണ്ടാം വിക്കറ്റിൽ അംല-റാസി കൂട്ടുകെട്ട് 155 റൺസ് നേടിയെങ്കിലും അതിനായി ചിവഴിച്ചത് മുപ്പതോളം ഓവറുകളാണ്. അതേസമയം ഫഖർ സമാനും ബാബർ അസമും ചേർന്ന് പാകിസ്താന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 8.2 ഓവറിൽ 45 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഇമാമുൽ ഹഖും ഹഫീസും ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഒടുവിൽ ഷദാബ് ഖാനുമായി ചേർന്ന് ഹഫീസ് പാക് വിജയം ഉറപ്പാക്കുകയായിരുന്നു. അവസാന നാല് ഓവറിൽ ജയിക്കാൻ 28 റൺസ് വേണ്ടിയിരുന്ന പാകിസ്താൻ അഞ്ച് പന്ത് ശേഷിക്കെ വിജയതീരത്തെത്തി. Content Highlights: Clinical Pakistan win opening ODI match against SA in Port Elizabeth


from mathrubhumi.latestnews.rssfeed http://bit.ly/2Dmm8PU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages