ഹർത്താലിൽ സ്വകാര്യ മുതൽ നശിപ്പിച്ചാലും നടപടി, പുതിയ ഓർഡിനൻസ് വരുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

ഹർത്താലിൽ സ്വകാര്യ മുതൽ നശിപ്പിച്ചാലും നടപടി, പുതിയ ഓർഡിനൻസ് വരുന്നു

തിരുവനന്തപുരം: ഹർത്താൽ ദിനങ്ങളിലെ അക്രമങ്ങൾ തടയാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതായി കണക്കാക്കി കൊണ്ടാണ്ഓർഡിനൻസ് ഇറക്കുന്നത്. വീടുകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരേയും നടക്കുന്ന അക്രമം ഈ ഓർഡിനൻസ് നടപ്പാക്കുന്നതോടെ തടയാനാകും എന്നാണ് സർക്കാർ കണക്കുകൂട്ടൽ. അഞ്ച് വർഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമ നിർമാണം നടത്താനാണ് നീക്കം നടക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിലാണ് ഓർഡിനൻസ് ഇറക്കുന്ന കാര്യം പരിഗണിക്കുക.അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഈ ഓർഡിനൻസ് കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. അതിനാൽഓർഡിനൻസിറക്കുന്നതിന് ഭരണഘടനാപരമായ തടസമുള്ളതിനാലാണ് ഇന്നത്തെ പ്രത്യേക കാബിനറ്റ് യോഗത്തിൽ ഓർഡിനൻസ് പരിഗണനയ്ക്കെത്തിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഹർത്താലിൽ സംസ്ഥാനത്ത് വലിയ കലാപമാണ് സൃഷ്ടിച്ചത്. വലിയ നാശനഷ്ടവുമുണ്ടാക്കി.പാർട്ടി ഓഫീസുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമെതിരേ വലിയ അക്രമണമാണ് അഴിച്ചു വിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്. കഠുവാ പെൺകുട്ടിയുടെ കൊലപാതകത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ഹർത്താലിലും സമാന സംഭവമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഓർഡിനൻസ് വരുന്നത്. content highlights:ordinance to prevent violence against private establishments


from mathrubhumi.latestnews.rssfeed http://bit.ly/2SFY3Jk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages