മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഗൂഗിളിന്റെ ഉത്തരം പിണറായി, പ്രതിരോധിക്കാന്‍ കാമ്പയിന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഗൂഗിളിന്റെ ഉത്തരം പിണറായി, പ്രതിരോധിക്കാന്‍ കാമ്പയിന്‍

കോഴിക്കോട്:മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാൽ സെർച്ച് റിസൾട്ടായി വരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് തിരച്ചിലിൽ ഒന്നാമതായി തെളിയുക. ശബരിമല വിഷയത്തിന് ശേഷം പിണറായി വിജയനെതിരേവൻ കാമ്പയിനിങാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് സെർച്ച് റിസൾട്ട് എന്നാണ് ആരോപണം.ഇതിനെതിരേ പ്രതിരോധ കാമ്പയിനിങ്ങും നടക്കുന്നുണ്ട്.ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തിൽ നടക്കുന്നത്. ഇതിൽ ഏറ്റവും രസകരമായ കാര്യം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി വിജയന്റെ ഉത്തരമാണ് വരിക.Who is the bad chief minister of Kerala എന്ന ചോദ്യത്തിന് എ.കെ ആന്റണി എന്നാണ് ഉത്തരം. അതേസമയം bad chiefminister of Kerala എന്ന്ോചദിച്ചാൽ പിണറായി വിജയൻ എന്ന ഉത്തരവും വരും. ഇത് ആദ്യമായല്ല ഇത്തരത്തിൽ വിചത്രമായ സെർച്ച് റിസൾട്ട് ഗൂഗിൾ കാണിക്കുന്നത്. ഏതാനും വർഷം മുമ്പ് ഏറ്റവും വലിയ പത്ത് കുറ്റവാളികളുടെ ചിത്രങ്ങളിൽ ലിബിയൻ നേതാവ് മുഹമ്മദ് ഗദ്ദാഫിക്കൊപ്പവും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമനൊപ്പവുമാണ് മോദിയുടെ ചിത്രം വന്നിരുന്നത്. വിഡ്ഢി എന്ന സെർച്ച് ചെയ്താൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്ട്രംപിനെയാണ് സെർച്ച് എൻജിൻ റിസൾട്ട് ആയി കാണിച്ചിരുന്നത്. content highlights:Pinarayi Vijayan is the google serach result answer for bad chief minister of India


from mathrubhumi.latestnews.rssfeed http://bit.ly/2Qpdunj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages