കരളുരുകി ഈ ഡോക്ടർ ദമ്പതിമാർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

കരളുരുകി ഈ ഡോക്ടർ ദമ്പതിമാർ

കോട്ടയം: കരൾ പകുത്തുനൽകാൻ ഭാര്യ തയ്യാറായി. കരൾരോഗം ബാധിച്ച ഡോ. ലാൽ ആന്റണിയുടെ പ്രതീക്ഷയായിരുന്നു ഡോക്ടർകൂടിയായ 'നല്ലപാതി'യുടെ കരൾ. എന്നാൽ, പരിശോധനയിൽ നിരാശയായിരുന്നു ഫലം. ഭാര്യ ഡോ. ശ്രീജയ്ക്ക് പിത്തരസം പുറന്തള്ളുന്ന കുഴലുകളുടെ എണ്ണം കൂടുതലാണെന്നത് തടസ്സമായി. അനുയോജ്യമായ കരൾ കിട്ടുമെന്ന പ്രതീക്ഷയിൽ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണിപ്പോൾ. കോട്ടയം, കുടമാളൂർ കല്ലൂർതൊട്ടിയിൽ ലാൽ ആന്റണിയും ശ്രീജയും കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹപാഠികളായിരിക്കെയാണ് പ്രണയത്തിലാകുന്നത്. പിന്നീട്, ലാൽ ആന്റണി കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും ശ്രീജ കോട്ടയം മെഡിക്കൽ കോളേജിൽനിന്നും എം.ഡി. നേടി. കോട്ടയം പനച്ചിക്കാട് പ്രഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായിരുന്നു ലാൽ ആന്റണി. ഇപ്പോൾ അവധിയിലാണ്. കമ്യൂണിറ്റി െമഡിസിനിൽ ഉപരിപഠനം പൂർത്തിയാക്കിയ ഡോക്ടർ മുമ്പ് എൻ.എച്ച്.എം. കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസറുമായിരുന്നു. ചികിത്സയ്ക്കുള്ള സൗകര്യത്തിനുകൂടിയാണ് പനച്ചിക്കാട്ടേക്കു മാറ്റിയത്. ഡോ. ശ്രീജ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ജോലിചെയ്യുന്നു. ലാൽ ആന്റണിയെയും അഞ്ചുവയസ്സുള്ള മകളെയും പരിചരിക്കേണ്ടതിനാൽ അവധിയിലാണ് ഇവർ. അഞ്ചുവർഷം മുമ്പാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. അമൃത മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കരൾ മാറ്റിവെയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചത്. ഇവിടെത്തന്നെ നടത്തിയ പരിശോധനയിൽ, കരൾ പകുത്തുനൽകുന്നത് ഡോ.ശ്രീജയുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തി. മറ്റു മൂന്നുപേർകൂടി കരൾ നൽകാൻ മുന്നോട്ടുവന്നെങ്കിലും ലാൽ ആന്റണിയുടെ ശരീരവുമായി ചേർന്നില്ല. 'ബി- പോസിറ്റീവ്' രക്തഗ്രൂപ്പ് ആയതിനാൽ അതേ ഗ്രൂപ്പിലുള്ളവരുടെയോ 'ഒ-പോസിറ്റീവു'കാരുടെയോ കരൾ വേണം. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പെട്ടെന്ന് ലഭിക്കാൻ സാധ്യതയില്ല. ആരെങ്കിലും സ്വമേധയാ കരൾപകുത്തുനൽകാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണിവർ. സർക്കാർ സർവീസിലെ ഡോക്ടർമാരായതിനാൽ ചികിത്സയ്ക്ക് വായ്പ ലഭിക്കും. തുടർചികിത്സയ്ക്ക് വേറെ പണം കണ്ടെത്തുകയും വേണം. content highlights:doctor couple,liver diseases,liver disease treatment


from mathrubhumi.latestnews.rssfeed http://bit.ly/2smbVwV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages