എനിക്ക് പേടിയാകുന്നു; ഗാന്ധിക്ക് നേരെയുള്ള വെടിയുതിര്‍ക്കലില്‍ നടുങ്ങി കെ.ആര്‍. മീര - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 31, 2019

എനിക്ക് പേടിയാകുന്നു; ഗാന്ധിക്ക് നേരെയുള്ള വെടിയുതിര്‍ക്കലില്‍ നടുങ്ങി കെ.ആര്‍. മീര

അലിഗഢിൽ ഗാന്ധിജിയുടെ ചിത്രത്തിനു നേർക്ക് കൃത്രിമത്തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം ഞെട്ടലോടെയാണ് രാജ്യം കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുൻ പാണ്ഡെയാണ് ഗാന്ധി ചിത്രത്തിലേക്കു നിറയൊഴിച്ച് കൊണ്ട് ഗാന്ധി വധം ആഘോഷിച്ചത്. ഈ സംഭവത്തിൽ നിരവധി പ്രമുഖർ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. എന്റെ രാഷ്ട്രത്തിന്റെ പിതാവ് , ലോകത്തിന്റെ മുഴുവൻ മഹാത്മാവ് , ഇത് ഉത്തർപ്രദേശിൽ പുതിയ ആചാരമാണത്രേ;എനിക്കു പേടിയാകുന്നു എന്ന് പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് കെ ആർ മീര തന്റെ ഫെയ്സ്ബുക്ക് താളിൽ കുറിച്ചത്.ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതേ.. എന്ന് സംഭവത്തിൽ പ്രതിഷേധമറിയിച്ച്സച്ചിദാനന്ദനും ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ദൈവമേ, എനിക്കു പേടിയാകുന്നു. രാഷ്ട്രപിതാവിന്റെ എഴുപത്തിയൊന്നാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു. നിലത്തേക്ക് ചോരച്ചാൽ ഒഴുകിപ്പരക്കുന്നു. എന്റെ രാഷ്ട്രത്തിന്റെ പിതാവ് ! ലോകത്തിന്റെ മുഴുവൻ മഹാത്മാവ് ! ഇത് ഉത്തർപ്രദേശിൽ പുതിയ ആചാരമാണത്രേ. എനിക്കു പേടിയാകുന്നു. അടുത്ത ജനുവരി മുപ്പതിന് എൻ.എസ്.എസ്. പ്രസിഡന്റ് ജി. സുകുമാരൻനായരും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഇവിടെയും ഈ ആചാരം ആവർത്തിക്കുമായിരിക്കും. മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുൻ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്റെയും നേതൃത്വത്തിൽ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും. ടി. പി. സെൻകുമാർ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാൽ അനുഗ്രഹം ചൊരിയുമായിരിക്കും. ഇന്ന് ഇത് ചർച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങൾ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകൾ അന്ന് ഇതു തൽസമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങൾ ഒന്നാം പേജിൽ ആഘോഷിക്കുകയും ചെയ്യുമായിരിക്കും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഞങ്ങൾ വിശ്വാസികളോടൊപ്പം എന്ന് ആണയിടുമായിരിക്കും. ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ആണുങ്ങൾക്കു യോജിക്കും വിധം കൈകാര്യം ചെയ്തതിൽ കെ. സുധാകരൻ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും. അതിനു മുമ്പ്, ഇടതുപക്ഷമേ, നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ. വെറുതെ. ജീവനോടെയുണ്ട് എന്നു തെളിയിക്കാൻ മാത്രം content highlights:K R Meera on Hindu Mahasabha leaders gandhi assassination recreation


from mathrubhumi.latestnews.rssfeed http://bit.ly/2Wyxh7R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages