ഷുജയുടെ ‘വെളിപ്പെടുത്തലുകൾ’ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

ഷുജയുടെ ‘വെളിപ്പെടുത്തലുകൾ’

ന്യൂഡൽഹി: 'സൈബൽ വിദഗ്ധൻ' എന്നാണ് സയീദ് ഷുജ സ്വയം അവകാശപ്പെടുന്നത്. മുഖം മറച്ചാണ് ഇയാൾ ലണ്ടനിലെ വീഡിയോ കോൺഫറൻസിൽ വിവാദവെളിപ്പെടുത്തൽ നടത്തിയത്. ഷുജ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്: തിരഞ്ഞെടുപ്പുകമ്മിഷനുവേണ്ടി വോട്ടിങ് യന്ത്രം നിർമിക്കാറുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ഇ.സി.ഐ.എൽ.) 2009-2014 കാലത്ത് പ്രവർത്തിക്കവെയാണ് താനുൾപ്പെട്ട സംഘം ഇ.വി.എമ്മിൽ ക്രമക്കേടുനടത്താൻ പ്രോഗ്രാമുണ്ടാക്കിയത്. 2013 ജൂണിൽ ഇ.സി.ഐ.എൽ. ആവശ്യപ്പെട്ടപ്രകാരമായിരുന്നു ഇത്. സംഘവുമായി മുണ്ടെ ചർച്ചനടത്തി. ക്രമക്കേട് നടക്കുന്നുണ്ടെന്ന് 2014 ഏപ്രിൽ 30-ന് ബോധ്യപ്പെട്ടതോടെ, വിവരം പുറത്തുവിടുമെന്ന് ബി.ജെ.പി. നേതാക്കളെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കാൻ ആലോചിച്ചു. ഇതിനായി 2014 മേയ് 12-ന് ഹൈദരാബാദിനടുത്തുള്ള സ്ഥലത്ത് ബി.ജെ.പി. എം.എൽ.എ. കിഷൻ റെഡ്ഡിയെ കാണാൻ പോയ സംഘാംഗങ്ങളെ അദ്ദേഹത്തിന്റെ അംഗരക്ഷകൻ വെടിവെച്ചു. താനൊഴികെ എല്ലാവരും കൊല്ലപ്പെട്ടു. ഇതോടെ താൻ യു.എസിൽ രാഷ്ട്രീയാഭയം തേടി. പാർട്ടിയിൽനിന്ന് വേണ്ട പരിഗണന ലഭിക്കാതായതോടെ, ഇ.വി.എമ്മിലെ കൃത്രിമം പരസ്യമാക്കുമെന്ന് മുണ്ടെ ഭീഷണിമുഴക്കി. ഇതാണ് അദ്ദേഹത്തിന്റെ കൊലയ്ക്കിടയാക്കിയത്. ഈ കേസ് അന്വേഷിച്ച എൻ.ഐ.എ. ഉദ്യോഗസ്ഥൻ തൻസീൽ അഹമ്മദ് കുറ്റപത്രം നൽകാനിരിക്കെ ആത്മഹത്യചെയ്തു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഛത്തീസ്ഗഢ്, ഗുജറാത്ത് നിമയസഭാതിരഞ്ഞെടുപ്പുകളിലും ക്രമക്കേടുനടന്നെങ്കിലും തന്റെ സുഹൃത്തുക്കൾ ഇടപെട്ട് സാങ്കേതികതടസ്സമുണ്ടാക്കി. ഡൽഹിയിൽ എ.എ.പി. ജയിച്ചതിന്റെ യഥാർഥ കാരണം ഇതാണ്. ഇതെല്ലാം വാർത്തയാക്കാനിരിക്കെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വൻസി സിഗ്നലുകൾ റിലയൻസിന്റെ ജിയോയാണ് നൽകിയത്. content highlights:EVM hacking, ECIL, Syed Suja


from mathrubhumi.latestnews.rssfeed http://bit.ly/2T9j7Ie
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages