ജെ.എസിന്റെ സ്ഥലംമാറ്റം: ഭരണപക്ഷസംഘടനകൾക്ക് അമർഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

ജെ.എസിന്റെ സ്ഥലംമാറ്റം: ഭരണപക്ഷസംഘടനകൾക്ക് അമർഷം

കോഴിക്കോട്: സിറ്റി പോലീസ് ചീഫിന്റെ ഓഫീസിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ ജൂനിയർ സൂപ്രണ്ടിനെ ശിക്ഷാനടപടിയുടെ ഭാഗമായി കോഴിക്കോട് റൂറലിലേക്ക് സ്ഥലംമാറ്റിയെന്ന് ആക്ഷേപം. ഭരണപക്ഷത്തെ സർവീസ് സംഘടനകൾ ഇതിനെതിരേ ജില്ലാനേതാക്കൾ മുഖേന സംസ്ഥാനനേതൃത്വത്തെ പ്രതിഷേധമറിയിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ ജെ.എസിന്റെ ഒഴിവുകളുണ്ട്. കോഴിക്കോട് ജില്ലയിലെ ഭരണപക്ഷ സർവീസ് സംഘടനകളിലുള്ളവർ മറ്റു ജില്ലകളിൽ സേവനമനുഷ്ഠിച്ചുവരികയാണെന്നും ജില്ലാ നേതാക്കൾ അറിയിച്ചു. അഞ്ചുമാസത്തിനുള്ളിൽ ജൂനിയർ സൂപ്രണ്ടിന് സ്ഥാനക്കയറ്റം ലഭിച്ച് സീനിയർ സുപ്രണ്ടാകും. ഈ കാലയളവുവരെയേ നിലവിലെ പദവിയിൽ കോഴിക്കോട് റൂറലിൽ തുടരുകയുള്ളൂ. അതിനാൽ ഇപ്പോൾ നൽകിയ സ്ഥലംമാറ്റ ഉത്തരവ് ഉടൻ റദ്ദാക്കണമെന്നാണ് ഭരണപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം. ശിക്ഷാനടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ എൻ.ജി.ഒ. അസോസിയേഷന്റെ സംസ്ഥാന കൗൺസിൽ അംഗമാണ്. അത്തോളി സ്വദേശിയായ അദ്ദേഹത്തിന്റെ സ്വന്തം പോലീസ് ജില്ലയിൽതന്നെയാണ് മാറ്റിയിരിക്കുന്നതെന്നാണ് പരാതി. സിറ്റി പോലീസ് ചീഫിന്റെ ഓഫീസിലെ ജീവനക്കാരിയായ സഹപ്രവർത്തക തന്നെയാണ് ജൂനിയർ സുപ്രണ്ടിനെതിരേ പരാതിനൽകിയത്. കണ്ണൂർ റെയ്ഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായയ്ക്ക് ഡിസംബർ 22-ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ മുഖേന അന്വേഷണറിപ്പോർട്ട് നൽകിയത്. ജൂനിയർ സുപ്രണ്ട് കുറ്റക്കാരനാണെന്നായിരുന്നു ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി. ദിനേന്ദ്രകശ്യപ് സ്ഥലംമാറ്റം നൽകിയത്. സിറ്റി വനിതാ സി.ഐ.യുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണർക്ക് നേരത്തേ നൽകിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ശിക്ഷാനടപടി. കുറ്റക്കാരൻ പോലീസുകാരല്ല 'സഹപ്രവർത്തകയോട് മോശമായി പെരുമാറിയ പോലീസുകാരനെ സ്ഥലം മാറ്റി' എന്ന തലക്കെട്ടിൽ ശനിയാഴ്ച മാതൃഭൂമിയിൽ നൽകിയ വാർത്തയിൽ വസ്തുതാപരമായി തെറ്റുണ്ട്. സിറ്റി പോലീസ് ചീഫിന്റെ ഓഫീസിലെ ഭരണവിഭാഗം ജൂനിയർ സുപ്രണ്ടിന് ശിക്ഷാനടപടിയെന്നതിന് പകരം 'പോലീസുകാരൻ' എന്നാണ് തെറ്റായി അച്ചടിച്ചു വന്നത്. Content Highlights:Kozhikode City Police office


from mathrubhumi.latestnews.rssfeed http://bit.ly/2T9jjaJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages