'വാക്കുപാലിക്കാന്‍ ട്രംപ് തയ്യാറാവണം'; താക്കീതുമായി കിം ജോങ് ഉന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

'വാക്കുപാലിക്കാന്‍ ട്രംപ് തയ്യാറാവണം'; താക്കീതുമായി കിം ജോങ് ഉന്‍

സോൾ: പുതുവത്സര ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് താക്കീതുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തരകൊറിയക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കാൻ അമേരിക്ക തയ്യാറാകണമെന്നാണ് കിമ്മിന്റെ ആവശ്യം. അല്ലാത്ത പക്ഷം പ്രതിജ്ഞയിൽ നിന്ന് തങ്ങൾ പിൻമാറുമെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ മറ്റ് മാർഗങ്ങൾ നോക്കുമെന്നും കിം വ്യക്തമാക്കി. കഴിഞ്ഞ ജൂൺ മാസത്തിലാണ് സിംഗപ്പൂരിൽ വെച്ച് കിം ജോങ് ഉന്നും ഡൊണാൾഡ്ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിത്. ലോകം മുഴുവൻ ഉറ്റുനോക്കിയ കൂടിക്കാഴ്ച ഏറെ വിജയകരമാണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. ചർച്ചയെ തുടർന്ന് കൊറിയൻ ഉപദ്വീപിൽ ആണവ നിരായുധീകരണം നടപ്പിലാക്കാനും തീരുമാനമായിരുന്നു. എന്നാൽ ചർച്ച കഴിഞ്ഞ് ഇത്രനാളുകളായിട്ടും ഇക്കാര്യങ്ങളിൽ കാര്യമായി പുരോഗമനമുണ്ടായിരുന്നില്ല. ഭാവിയിലും ഏത് സമയത്തും അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്താനും അന്തർദേശീയസമൂഹം ഒന്നാകെ അംഗീകരിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകാനുള്ള പ്രവർത്തനങ്ങൾ നടത്താനും താൻ സന്നദ്ധനാണെന്നും കിം കൂട്ടിച്ചേർത്തു. ഉത്തരകൊറിയയിലെ ദേശിയ ടെലിവിഷൻ ചാനലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിം. content highlights:Kim Jong Uns New Year Warning to Donald Trump


from mathrubhumi.latestnews.rssfeed http://bit.ly/2RolCJi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages