ബലം പ്രയോഗിച്ച് ശബരിമലയിലേക്ക് ആളെ കയറ്റലല്ല നയം; ജനങ്ങളെ പക്വമാക്കാനാണ് മതിൽ-തോമസ് ഐസക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

ബലം പ്രയോഗിച്ച് ശബരിമലയിലേക്ക് ആളെ കയറ്റലല്ല നയം; ജനങ്ങളെ പക്വമാക്കാനാണ് മതിൽ-തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തെ മുന്നോട്ടു കൊണ്ടു പോവുന്ന ശക്തികളോടൊപ്പമാണോ അതോ പിന്നോട്ട് കൊണ്ടു പോവുന്ന ശക്തികൾക്കൊപ്പമാണോ കേരളത്തിന്റെ പൊതുമനസ്സെന്ന് വനിതാ മതിലോടെ വ്യക്തമാവുമെന്ന് മന്ത്രിതോമസ് ഐസക്ക്. അതോടെ തർക്കം തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമുദായ സംഘടനകളുമായി 87നുശേഷം ഞങ്ങൾ യോജിച്ചു പ്രവർത്തിച്ചിട്ടില്ല. പക്ഷെ ഇന്ന്സമുദായ സംഘടനകളുമായി ഒരു കാര്യത്തിൽ യോജിപ്പുണ്ട്. സ്ത്രീകളുടെ പദവി സംബന്ധിച്ച് നവ്വോത്ഥാനം മുന്നോട്ടു വെച്ച ആശയങ്ങളും മൂല്യങ്ങളും മുന്നോട്ട് പോവേണ്ടതുണ്ട്. അമ്പലത്തിൽ മാത്രമല്ല എല്ലായിടത്തും സ്ത്രീക്ക് തുല്യത വേണമെന്നാണ് ഞങ്ങൾ സിപിഎമ്മിന്റെ നിലപാട്. ശബരിമല വിധി നടപ്പിലാക്കണമെന്നും. മുക്കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിൽ എല്ലാ ഹിന്ദു ജാതിക്കാർക്കും ക്ഷേത്ര പ്രവേശനം സാധ്യമായിരുന്നില്ല. ബിജെപിക്കും വർഗീയതക്കുമൊപ്പം ഞങ്ങളില്ല എന്ന് പിന്നാക്ക സമുദായ വിഭാഗം പറയുന്നത് വലിയൊരു കാൽവെപ്പാണ്. എൻഎസ്എസ് നിലപാടെടുത്തതുകൊണ്ട് നായർ സമുദായം മുഴുവൻ അവർക്കൊപ്പംപോവും എന്ന് ഞങ്ങൾ കരുതുന്നില്ല.മന്നത്തിന്റെ പാരമ്പര്യമുള്ള ഒരു പാട് പേർ ആ സംഘടനയിൽ ഇപ്പോഴുമുണ്ട്. വിധിയാണ് അന്തിമമെന്നും ഞങ്ങൾ കൊടുത്ത് സത്യവാങ്മൂലം പോലും പ്രസക്തമല്ല എന്നാണ്ശബരിമല വിധി വന്നപ്പോൾ രമേശ് ചെന്നിത്തല പറഞ്ഞത്. പിന്നീട് രാഹുൽ ഗാന്ധി പറഞ്ഞത് പോലും അവഗണിച്ച് ഊതിവീർപ്പിച്ച് ആ പ്രതിലോമ ശക്തിക്കൊപ്പം അല്ലേ അദ്ദേഹം നിന്നത്. അദ്ദേഹം കോൺഗ്രസ്സ് നിലപാടിലല്ല. കോൺഗ്രസ്സിന്റെ നിലപാട് കോൺഗ്രസ്സ് അധ്യക്ഷന്റേല്ലേ. എന്നാൽ ചെന്നിത്തലയോ. സമൂഹത്തിനെ പക്വമാക്കുന്ന നിലപാടിലേക്കല്ലേ അദ്ദേഹം വരേണ്ടിയിരുന്നത്. അതിനാൽ ശ്രീ രമേശ് ചെന്നിത്തല വനിതാ മതിലിലേക്ക് വരണം എന്നാണ് തന്റെ അഭ്യർഥനയെന്നും ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കലല്ല പകരം അതിനായി ജനത്തെ പക്വമാക്കുകയാണ് ഞങ്ങളുടെ സമീപനമെന്നും തോമസ് ഐസക്മാതൃഭൂമിയോട് പറഞ്ഞു content highlights:Thomas Issac on women wall, criticising Ramesh Chennitahal and NSS


from mathrubhumi.latestnews.rssfeed http://bit.ly/2BRGkY4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages