ആലപ്പാട് ജനകീയ സമരം 100 ദിവസം പിന്നിടുന്നു: പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 8, 2019

ആലപ്പാട് ജനകീയ സമരം 100 ദിവസം പിന്നിടുന്നു: പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം

ആലപ്പാട്: കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്ത് നടത്തുന്ന കരിമണൽ ഘനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് വെള്ളിയാഴ്ച 100 ദിവസം തികയുന്നു. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 100 പേർ കൂട്ട ഉപവാസം നടത്തും. 14 ജില്ലകളിൽ നിന്നെത്തുന്നവർ പ്രതീകാത്മകമായി ഒരുപിടി മണൽ നിക്ഷേപിക്കും. 2018 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഖനനത്തിലൂടെ ഇല്ലാതാകുന്ന ആലപ്പാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമരം തുടങ്ങിയത്. സമരത്തിന് പിന്തുണയുമായി കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും ജനങ്ങളെത്തി. സോഷ്യൽമീഡിയ കൂട്ടായ്മകൾ ശക്തമായ പിന്തുണയായി. എന്നാൽ പൊതുമേഖലാ സ്ഥാപനം നടത്തുന്ന ഖനനത്തിനെ പിന്തുണക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സുനാമി ദുരന്തം കനത്ത ദുരിതം വിതച്ച ആലപ്പാട്ട് തീരം സംരക്ഷിക്കാൻ പുലിമുട്ടിടുമെന്ന പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി. ഖനനവുമായി ബന്ധപ്പെട്ട ഒരു കരാറും കമ്പനി നടപ്പാക്കാൻ തയ്യാറായിട്ടുമില്ലെന്നാണ് ആരോപണം. സുനാമി ദുരന്തശേഷം രണ്ട് വർഷത്തോളം മൈനിങ് നിർത്തിവെച്ചിരുന്നു. ഡീപ്പ് മൈനിങ് നടത്തി ധാതുമണൽ വേർതിരിച്ചശേഷം മണൽ തിരിച്ച് നിക്ഷേപിച്ച് ഭൂമി ജനങ്ങൾക്ക് നൽകുമെന്ന വാഗ്ദാനം പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. തീരം തകർക്കുന്ന സീവാഷിങ് ഖനനം നിർത്തിവെക്കണമെന്ന് നേരത്തേ കളക്ടർ വാക്കാൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. Content highlights:100 days of agitation, Alappad strike continues


from mathrubhumi.latestnews.rssfeed http://bit.ly/2RNnffA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages