സ്‌കൂള്‍ അടിച്ചുവാരിയില്ല; പ്രിന്‍സിപ്പലിന്റെ മര്‍ദനമേറ്റ 16 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 8, 2019

സ്‌കൂള്‍ അടിച്ചുവാരിയില്ല; പ്രിന്‍സിപ്പലിന്റെ മര്‍ദനമേറ്റ 16 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പട്ന: ബിഹാറിലെ വൈശാലിയിൽ സ്കൂൾ വൃത്തിയാക്കാൻ തയ്യാറായില്ലെന്ന് അരോപിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ 16 വിദ്യാർഥികളെ മർദിച്ച് അവശരാക്കി. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ സ്കൂൾ വളഞ്ഞു. സ്കൂൾ വൃത്തിയാക്കാനുള്ള ചുമതല അവിടത്തെ വിദ്യാർഥികൾക്കാണ് നൽകിയിരുന്നത്. കഴിഞ്ഞദിവസം സ്കൂൾ അടിച്ചുവാരാൻ നിയോഗിച്ചരുന്ന വിദ്യാർഥികൾ അതിന് തയ്യാറാവാത്തതാണ് പ്രിൻസിപ്പലിനെ ചൊടിപ്പിച്ചത്. തുടർന്ന് 16 വിദ്യാർഥികളെ പ്രിൻസിപ്പൽ രാജേഷ്കുമാർ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശരായ വിദ്യാർഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് ഓഫീസർ സുനിൽ കുമാർ സിങ് പറഞ്ഞു. സംഭവമറിഞ്ഞതോടെ സ്കൂളിലെ മറ്റു കുട്ടികളുടെ രക്ഷിതാക്കളുമടക്കം നാട്ടുകാരെത്തി പ്രതിഷേധം തുടങ്ങി. സംഭവത്തിൽ അന്വേഷണം നടത്തി പ്രിസൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധവും പകപോക്കലും തങ്ങളുടെ നേരേയും ഉണ്ടാകുമെന്ന ഭീതിയിലാണ് സ്കൂളിലെ മറ്റ് അധ്യാപകരെന്ന് പോലീസ് പറഞ്ഞു. Content highlights:For not Sweeping school, Principal beaten 16 students in Bihar, hospitalized


from mathrubhumi.latestnews.rssfeed http://bit.ly/2GvKSaz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages